
കണ്ണൂർ ജില്ലയിൽ ഇന്ന് (19-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
പയ്യന്നൂർ ∙ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30നു സ്കൂൾ ഓഫിസിൽ.
പഴയങ്ങാടി ∙ മാടായി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഹിന്ദി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20ന് രാവിലെ 10ന്.
കവ്വായി ∙ ഗവ.ഫിഷറീസ് എൽപി സ്കൂളിൽ പ്രൈമറി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11 മണിക്കു സ്കൂൾ ഓഫിസിൽ.
രയറോം∙ ഗവ.ഹൈസ്കൂളിൽ അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് ജൂനിയർ അറബിക് (പാർട്ട് ടൈം) അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട് അഭിമുഖം ഇന്ന് 12ന് സ്കൂൾ ഓഫീസിൽ.
മണക്കടവ്∙ ശ്രീപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 10 ന് സ്കൂൾ ഓഫിസിൽ.
തളിപ്പറമ്പ്∙ ടഗോർ വിദ്യാനികേതൻ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക അടിസ്ഥാനത്തിൽ മുഴുവൻ സമയ ജൂനിയർ ഹിന്ദി അധ്യാപക നിയമനം നടത്തും. അഭിമുഖം നാളെ 2ന്.
ആറളം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനു 20 ന് 10.30 ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി എത്തണം.
അപേക്ഷ ക്ഷണിച്ചു
കടമ്പൂർ ∙ കടമ്പൂർ പഞ്ചായത്ത് പരിധിയിൽ 2024– 25 അധ്യയന വർഷം എസ്എസ്എൽസി, പ്ലസ്ടു മുഴുവൻ വിഷയത്തിൽ എപ്ലസ് നേടിയവരെയും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയികളെയും അനുമോദിക്കുന്നു. ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ഫോൺ നമ്പർ സഹിതം 20നകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
സൗജന്യ മെഡിക്കൽ ക്യാംപ് 22ന്
ചെറുപുഴ ∙ കന്നിക്കളം നവജ്യോതി കോളജ് സൈക്കോളജി, സോഷ്യൽ വർക്ക് വിഭാഗം, ചെറുപുഴ സെന്റ്.സെബാസ്റ്റ്യൻസ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 22നു രാവിലെ 9.30 മുതൽ ഒരു മണി വരെ നവജ്യോതി കോളജിൽ നടക്കും. ജനറൽ ഫിസിഷൻ, അസ്ഥിരോഗ വിഭാഗം, ബിപി, ഷുഗർ പരിശോധന, അസ്ഥി ബലക്ഷയ പരിശോധന എന്നിവ ഉണ്ടാകും.
പട്ടാരത്ത് ധ്യാനം 21 മുതൽ
ഇരിട്ടി∙ പട്ടാരം വിമലഗിരി കപ്പൂച്ചിൻ ധ്യാനകേന്ദ്രത്തിൽ ആന്തരികസൗഖ്യ ധ്യാനം 21 മുതൽ 24 വരെ നടക്കും. കപ്പൂച്ചിൻ സന്യാസ വൈദികർ നേതൃത്വം നൽകും. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, സ്പിരിച്വൽ ഷെയറിങ്, കുമ്പസാരം, കുർബാന തുടങ്ങിയ ശുശ്രൂഷകളും തിരുക്കർമങ്ങളും ഉണ്ടായിരിക്കും. ഫോൺ : 9745017131, 9847930290.
യോഗം 21ന്
കൂത്തുപറമ്പ് ∙ അഗ്രി ഹോർട്ടി സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം 21ന് വൈകിട്ട് 4ന് സിറ്റി ഓഡിറ്റോറിയം കോംപ്ലക്സിലുള്ള ചന്ദ്രൻ മാസ്റ്റേഴ്സ് ട്യൂഷൻ സെന്ററിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
ൈവദ്യുതി മുടക്കം
ഏച്ചൂർ ∙ ഇരവുംകൈ, അൽ വഫ, മുണ്ടേരിമൊട്ട, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരി ചിറ, മുണ്ടേരി കടവ്, കൈപ്പക്ക മൊട്ട, കൈപ്പക്കമെട്ട പള്ളി, മുണ്ടേരി എൽപി, കോയ്യോട് പാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9.30– 1.00.
താഴെ ചൊവ്വ ∙ പന്നികുന്ന്, ഡോക്ടർ റോഡ്, ഇടച്ചൊവ്വ, എൻഎസ് പെട്രോൾ മാർട്ട്, പിജെ ടവർ, ഭാർഗവ മന്ദിരം, വാലി വ്യൂ ഭാഗങ്ങളിൽ 9.30– 12.00.