കോഴിക്കോട് ∙ നിരവധി മോഷണക്കേസുകളിലെയും ലഹരിമരുന്നു കേസുകളിലെയും പ്രതിയായ വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിൽ പ്രദീപനെ (55) കാപ്പ ചുമത്തി ജയിലിലടച്ചു. പ്രതിക്കെതിരെ വെള്ളയിൽ, മെഡിക്കൽ കോളജ്, ടൗൺ തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളിലായി പൊതുസ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും കടകളിൽ നിന്നും മോഷണം നടത്തിയതിനും ലഹരിമരുന്ന് ഉപയോഗിച്ച് പൊതുജനങ്ങളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]