
കെല്‍പാമിലെ സിഐടിയു യൂണിയന് പിരിച്ചുവിട്ടു; തൊഴിലാളികള്‍ കൂട്ടത്തോടെ ഐഎന്‍ടിയുസിയില്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെല്‍പാമിലെ സിഐടിയു യൂണിയന് പിരിച്ചുവിട്ടു തൊഴിലാളികള്‍ കൂട്ടത്തോടെ ഐഎന്‍ടിയുസിയില്‍ ചേര്‍ന്നതായി ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്.പ്രതാപന് അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ നേരില്‍കണ്ട് തൊഴിലാളി പ്രതിനിധികള്‍ ഐഎന്‍ടിയുസിയില്‍ ചേരാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിച്ചു. തൊഴിലാളികളെ പ്രതിപക്ഷ നേതാവ് ഷാളണിയിച്ച് സ്വീകരിച്ചു.
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍പാമില്‍ നടന്ന അഴിമതികള്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ചെയര്‍മാനെയും അഴിമതി സംബന്ധമായ റിപ്പോര്‍ട്ടു നല്കിയ മാനേജിങ് ഡയറക്ടറെയും നീക്കിയ സര്‍ക്കാര്‍, അഴിമതിയില്‍ പങ്കുള്ളവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സ്ഥാപനത്തിലെ ഏക ട്രേഡ് യൂണിയനായിരുന്ന സിഐടിയു പിരിച്ചുവിട്ട് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ ഐഎന്‍ടിയുസിയില്‍ ചേരാന്‍ തീരുമാനിച്ചത്.