
കണ്ണൂർ ജില്ലയിൽ ഇന്ന് (18-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
മയ്യിൽ ∙ ചാലങ്ങോട്, ഗുഹാറോഡ് ട്രാൻസ്ഫോമർ പരിധി 8.00–12.00, പെരുവങ്ങൂർ, വേളം വായനശാല, ചെക്കിക്കടവ്, പെരുവങ്ങൂർ ക്ലസ്റ്റർ, ചകിരി കമ്പനി, കണ്ടക്കൈ, കണ്ടക്കൈ ബാലവാടി, കണ്ടക്കൈകടവ് എന്നീ ട്രാൻസ്ഫോമർ പരിധി 10.00–4.00.
കൊളച്ചേരി∙ കയ്യൻകോട്, നൂഞ്ഞേരി, മുണ്ടേരിക്കടവ് ട്രാൻസ്ഫോമർ പരിധി 9.00–5.00.
വളപട്ടണം ∙ അഴീക്കോട് സബ് സ്റ്റേഷൻ പരിധി 8.30 – 5.00
താഴെ ചൊവ്വ ∙ അമ്മാൻകുന്ന് ട്രാൻസ്ഫോമർ പരിധി 8.30– 6.30.
അറിയിപ്പ്
ഡീലിമിറ്റേഷൻ: ഹിയറിങ് 24ന്
∙ ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മിഷന് പരാതി സമർപ്പിച്ച കണ്ണൂർ ജില്ലയിലുള്ളവരുടെ ഹിയറിങ് 24ന് രാവിലെ 11ന് കോഴിക്കോട് ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും.
പിആർഡിയിൽ ഫൊട്ടോഗ്രഫർ
ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ ഫൊട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നതിന് ഫൊട്ടോഗ്രഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരാകണം. 21ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 04972 700231.
ഫാർമസിസ്റ്റ് നിയമനം
∙ പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. 25ന് രാവിലെ 10ന് അഭിമുഖം. ഫോൺ: 0497 2786270
തൊഴിലധിഷ്ഠിത കോഴ്സുകൾ
∙ കണ്ണൂർ വനിത ഗവ. ഐടിഐയിൽ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് (ഏവിയേഷൻ), ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എസി മെക്കാനിക് എന്നീ കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 8921512459
ഫാഷൻ ഡിസൈനിങ് കോഴ്സ്
∙ കണ്ണൂർ അപ്പാരൽ ട്രെയ്നിങ് ആൻഡ് ഡിസൈൻ സെന്ററിൽ 3 വർഷ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയ്ൽ, അപ്പാരൽ മാനുഫാക്ചറിങ് ആൻഡ് ഒൻട്രപ്രനർഷിപ് കോഴ്സുകളിലേക്ക് പ്ലസ്ടു യോഗ്യതയുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8301030362.
ഐടിഐ പ്രവേശനം
∙ കണ്ണൂർ ഗവ.വനിതാ ഐടിഐയിൽ എൻസിവിടി ട്രേഡുകളായ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 വരെ അപേക്ഷിക്കാം. http://det.kerala.gov.in
അധ്യാപക ഒഴിവ്
∙ ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് 19 ന് രാവിലെ 11ന് അഭിമുഖം നടക്കും.
∙ പട്ടികജാതി വികസന വകുപ്പിന്റെ കതിരൂർ പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് വിവിധ വിഷയങ്ങളിൽ ട്യൂഷൻ ടീച്ചർമാരെ താൽക്കാലികമായി നിയമിക്കുന്നു. ബിരുദവും ബിഎഡുമുള്ളവർക്ക് ഹൈസ്കൂൾ വിഭാഗത്തിലേക്കും ടിടിസിയുള്ളവർക്ക് യുപി വിഭാഗത്തിലേക്കും അപേക്ഷിക്കാം. 25ന് 11ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 8891175129.
തലശ്ശേരി ∙ ബിഇഎംപി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവർ 23ന് 10ന് സർട്ടിഫിക്കറ്റുകളുമായി കോഴിക്കോട് സിഎസ്ഐ റിട്രീറ്റ് സെന്ററിൽ അഭിമുഖത്തിന് ഹാജരാവണം. 0495 2724799
പാനൂർ ∙ വളയം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്ത്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20ന് 10ന് സ്കൂൾ ഹാളിൽ നടക്കും.ഫോൺ: 9072007542.
യോഗാ കോഴ്സ്
∙ എസ്ആർസി കമ്യൂണിറ്റി കോളജിൽ ജൂലൈയിൽ ആരംഭിക്കുന്ന യോഗ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 30 വരെ അപേക്ഷിക്കാം. www.srccc.in.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ– ഡോ.പ്രിയങ്ക
∙ പീഡിയാട്രിക്സ്– ഡോ.സുരേഷ് ബാബു
∙ ഗൈനക്കോളജി– ഡോ.ഷീബ, ഡോ.ഷോണി, ഡോ.വൈഷ്ണ
∙ ഓർത്തോപീഡിക്– ഡോ.ദീപക് അശോകൻ
∙ ഇഎൻടി– ഡോ.ദിൽജു
∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
∙ നേത്ര വിഭാഗം– ഡോ.സ്മിത
∙ സർജറി– ഡോ.മോഹൻ കുമാർ
∙ സ്കിൻ– ഡോ.ജയേഷ്
∙ പെയിൻ & പാലിയേറ്റീവ്– ഡോ.സുമിൻ മോഹൻ
∙ ശ്വാസകോശ വിഭാഗം– ഡോ.കലേഷ്
∙ എൻസിഡി– ഡോ.വിമൽരാജ്