
ഇടുക്കി ജില്ലയിൽ ഇന്ന് (18-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
∙ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്.
ഫുട്ബോൾ ചാംപ്യൻഷിപ് സിലക്ഷൻട്രയൽസ്
തൊടുപുഴ ∙ സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിന്റെ സിലക്ഷൻ ട്രയൽസ് 21ന് 10ന് തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ നടക്കും. 1/1/2012 മുതൽ 31/12/2013 വരെ ജനിച്ച ആൺ കുട്ടികൾക്ക് പങ്കെടുക്കാം. ഒറിജിനൽ ബർത്ത് സർട്ടിഫിക്കറ്റുമായി എത്തിച്ചേരുക. റജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. 8606364223, 9446805417.
തിരിച്ചറിയൽ കാർഡ് കൈപ്പറ്റണം
ചെറുതോണി ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ എല്ലാ അംഗങ്ങളും തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എഐഐഎസ് സോഫ്റ്റ്വെയറിൽ അപ്ഡേഷൻ നടത്തി ഏകീകൃത തിരിച്ചറിയൽ കാർഡ് കൈപ്പറ്റണമെന്ന് ലേബർ കമ്മിഷണറേറ്റിൽനിന്ന് അറിയിച്ചു. ഈ സാഹചര്യത്തിൽ അംഗങ്ങൾ ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ, ഒരു ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിക്കണം. തടിയമ്പാടുള്ള ജില്ലാ ഓഫിസിലും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഏകീകൃത തിരിച്ചറിയൽ കാർഡിനായുള്ള തുകയായ 25 രൂപയും കരുതണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 04862 235732.
റോഡ് തുറന്നു
കട്ടപ്പന∙ നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്ന പുതിയ ബസ് സ്റ്റാൻഡ് – അമർ ജവാൻ റോഡ് പണികൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തതായി നഗരസഭാ പൊതുമരാമത്ത് സ്ഥിരസമിതി ചെയർമാൻ സിബി പാറപ്പായിൽ അറിയിച്ചു. സ്റ്റാൻഡിൽ നിന്നു പുറത്തേക്ക് പോകുന്ന ബസുകൾ ഇന്ന് മുതൽ പഴയതുപോലെ അമർ ജവാൻ റോഡു വഴി പൊലീസ് സ്റ്റേഷൻ ജംക്ഷനിൽ എത്തി പോകണം.
സ്പോട്ട് അഡ്മിഷൻ
നെടുങ്കണ്ടം ∙ പോളിടെക്നിക് കോളജിൽ 2025-26 അധ്യയന വർഷത്തേക്കുള്ള കംപ്യൂട്ടർ, കംപ്യൂട്ടർ ഹാർഡ് വെയർ, ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ കോഴ്സുകളിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 20 മുതൽ 23 വരെ തീയതികളിൽ കോളജ് ഓഫിസിൽ നടക്കും. 04868 234082, 7902583454.
കട്ടപ്പന കമ്പോളം
ഏലം: 2275-2375
കുരുമുളക്: 645
കാപ്പിക്കുരു(റോബസ്റ്റ): 215
കാപ്പി പരിപ്പ്(റോബസ്റ്റ): 395
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 220
ചുക്ക്: 240
ഗ്രാമ്പൂ: 750
ജാതിക്ക: 250
ജാതിപത്രി: 1250-1650
∙ മുരിക്കാശേരി കമ്പോളം
കൊക്കോ : 110
കൊക്കോ (ഉണക്ക): 340
∙ അടിമാലി കമ്പോളം
കൊക്കോ : 90
കൊക്കോ (ഉണക്ക) : 320