ഗവർണറെ പിരിച്ചുവിടാൻ രാഷ്ട്രപതി നടപടി സ്വീകരിക്കണമെന്ന് സിപിഐ
ആലപ്പുഴ∙ ഗവർണർ രാജേന്ദ്ര അർലേക്കറെ പിരിച്ചുവിടാൻ രാഷ്ട്രപതി നടപടി സ്വീകരിക്കണമെന്ന് സിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരതാംബയുടെ പേരിൽ സവർണ സമ്പന്നതയുടെ പ്രതീകത്തെ ആരാധിക്കാൻ ശ്രമിച്ചത് മതേതര ജനാധിപത്യമൂല്യങ്ങളുടെ നഗ്നമായ ലംഘനം ആണ്.
തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ വിസമ്മതിച്ച ഗവർണറെ ഭരണഘടനാ ലംഘനത്തിന്റെ പേരിൽ പിരിച്ചു വിടാൻ രാഷ്ട്രപതി നടപടി സ്വീകരിക്കണമെന്നും സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഗവർണറെ രൂക്ഷമായി വിമർശിച്ചിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]