
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ബില്‍ വിവാദവുമായി പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്.
തല സ്ഥാനം മാറാതിരിക്കാൻ ഹെല്‍മറ്റ് തലയില്‍ തന്നെ വെക്കണേ എന്നാണ് കേരള പൊലീസിന്റെ പോസ്റ്റ്. ഹെല്‍മറ്റ് കൈയില്‍ തൂക്കിയിട്ട് യാത്ര ചെയ്യുന്ന ഒരാളുടെ ചിത്രം സഹിതമായിരുന്നു പൊലീസിന്റെ പോസ്റ്റ്.
പോസ്റ്റിനെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളില്‍ തന്നെ 6000 പേരുടെ പ്രതികരണം ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റി കൊച്ചിയിലാക്കണമെന്ന് സ്വകാര്യബില്‍ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തു. പുറമെ, കോണ്‍ഗ്രസ് പാര്‍ട്ടിയും എതിര്‍പ്പുമായി രംഗത്തെത്തി.
ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്നും സ്വകാര്യ ബില്ലില്‍ കേന്ദ്രം നിലപാട് തേടിയതില്‍ കൗശലമുണ്ടെന്നും തിരുവനന്തപുരം എം പി ശശി തരൂര്‍ പ്രതികരിച്ചു. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണ്. ഈ വിഷയത്തില്‍ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്നും തരൂര്‍ പറഞ്ഞു.
ഹൈബി ഈഡനെതിരെ കെ മുരളിധരനും രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിയോട് ചോദിക്കാതെ ഹൈബി ബില്‍ അവതരിപ്പിച്ചത് തെറ്റായിപ്പോയി. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം മാറ്റണമെന്ന് ആവശ്യപെട്ടാല്‍ എന്താവും സ്ഥിതിയെന്നും മുരളി ചോദിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]