
മലയോര ഹൈവേ വന്നിട്ടും കൊച്ചുകരിക്കകം പാലം അവഗണനയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലോട്∙ മലയോര ഹൈവേ കടന്നു പോയിട്ടും പാലോട് – തെന്നൂർ റൂട്ടിലെ കൊച്ചുകരിക്കകം പാലത്തിന്റെ വീതി കൂടിയില്ല. ബലക്ഷയം നേരിടുന്ന ഇടുങ്ങിയ പാലം വീതികൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്. മലയോര ഹൈവേ വരുമ്പോൾ പൊളിച്ചു പണിയും എന്നായിരുന്നു വാഗ്ദാനം. ഹൈവേ വന്നപ്പോൾ നവീകരിച്ചത് പാലത്തിന്റെ സംരക്ഷണ ഭിത്തി മാത്രമാണ്. ന് പാലം നവീകരിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചതായി അറിയിപ്പു വന്നെങ്കിലും ഒന്നും നടന്നില്ല. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും അടക്കം സർവീസ് നടത്തുന്ന ഏറെ ഗതാഗത പ്രാധാന്യമുള്ള ഈ റോഡ് പെരിങ്ങമ്മല – വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.
ഇക്ബാൽ കോളജ്, ഇക്ബാൽ ഹയർസെക്കൻഡറി സ്കൂൾ അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികൾ ആശ്രയിക്കുന്ന റോഡ് കൂടിയാണ്.കഷ്ടിച്ചു ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ കഴിയുന്ന വീതി മാത്രമാണ് പാലത്തിനുള്ളത്. നിലവിൽ പാലത്തിൽ കുഴികൾ രൂപം കൊണ്ട് വെള്ളക്കെട്ടാണ്. പാലം മാത്രമല്ല മലയോര ഹൈവേയുടെ നാലാം റീച്ചിൽപ്പെട്ട റോഡിൽ കൊച്ചുകരിക്കകം ജംക്ഷൻ, അരയക്കുന്ന് തോട്ടംമുക്ക് എന്നിവിടങ്ങളിൽ റോഡ് പണി തീരാതെ കിടക്കുകയാണ്. ഹൈവേയുടെ പല ഭാഗത്തും സംരക്ഷണ ഭിത്തി, ഓട എന്നിവ അടക്കം റോഡ് നിർമാണത്തിൽ പരാതി ഉയർന്നിരുന്നു.
സമരം ആരംഭിക്കും :തെന്നൂർ ടൗൺ റസിഡന്റ്സ് അസോസിയേഷൻ
പാലോട്∙ കൊച്ചുകരിക്കകം പാലത്തിന്റെയും മലയോര ഹൈവേയിൽ അവശേഷിക്കുന്ന റോഡിന്റെ പണിയും അടിയന്തരമായി ആരംഭിക്കാത്ത പക്ഷം ജനകീയ സമിതി രൂപീകരിച്ചു സമരം ആരംഭിക്കുമെന്ന് തെന്നൂർ ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ഷംസുദീൻ, സെക്രട്ടറി തെന്നൂർ ജിജികുമാർ, ട്രഷറർ എസ്. നാസറുദീൻ എന്നിവർ അറിയിച്ചു.