തൃക്കരിപ്പൂരിൽ പെൺകുട്ടിയെ ബന്ധുക്കൾ പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ
കാസർകോട് ∙ തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധുക്കളായ 2 പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ എഴുപതും നാൽപ്പത്തിയെട്ടും പ്രായമുള്ള ബന്ധുക്കളാണ് പീഡിപ്പിച്ചത്.
Also Read
2019 മുതൽ 2022 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. നിലവിൽ എട്ടാം ക്ലാസിലാണ് പെൺകുട്ടി പഠിക്കുന്നത്.
വിദ്യാലയത്തിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുെട
വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

