
ദേശീയപാത: കരുനാഗപ്പള്ളി ടൗണിൽ ഗർഡറുകൾ ബന്ധിപ്പിക്കുന്ന ജോലികൾ തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുനാഗപ്പള്ളി ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ടൗണിൽ നിർമിക്കുന്ന ഓപ്പൺ പില്ലർ ഫ്ലൈഓവർ നിർമാണത്തിന്റെ ഭാഗമായി നിർമാണം പൂർത്തീകരിച്ച തുണുകളിൽ ഗർഡറുകൾ ബന്ധിപ്പിക്കുന്ന ജോലികൾ തുടങ്ങി. 2 തൂണുകൾക്കിടയിൽ 4 ഗർഡറുകൾ വീതമാണ് സ്ഥാപിക്കുന്നത്. ലാലാജി ജംക്ഷന് വടക്കു ഭാഗം മുതലാണ് ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങിയത്. ഇതുവരെ 12 ഗിർഡറുകൾ മുകളിൽ സ്ഥാപിച്ചു കഴിഞ്ഞു. മറ്റൊരിടത്ത് നിർമാണം പൂർത്തീകരിക്കുന്ന ഗർഡറുകൾ ഇവിടെ എത്തിച്ച് ക്രെയ്നിന്റെയും മറ്റ് യന്ത്ര സാമഗ്രികളുടെയും സഹായത്തോടെയാണ് സ്ഥാപിക്കുന്നത്. ഗിർഡറുകൾ സ്ഥാപിക്കേണ്ട തൂണുകളുടെ നിർമാണം ടൗണിന്റെ മധ്യ ഭാഗത്തും വടക്കു ഭാഗത്തും ഇനിയും പൂർത്തിയാകാനുമുണ്ട്.