
കറുകച്ചാൽ സെൻട്രൽ ജംക്ഷൻ നവീകരണം: സർവേ നടത്താൻ ആളില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കറുകച്ചാൽ ∙ ഡിസൈൻ ജോലി പൂർത്തിയായ സെൻട്രൽ ജംക്ഷൻ നവീകരണം; സർവേ നടത്താൻ ആളെ കിട്ടുന്നില്ല. ജംക്ഷൻ നവീകരണം നടത്തുന്നതിനുള്ള അലൈൻമെന്റ് തയാറാക്കുന്നതിനാണു പുറമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിനാണ് സർവേ ചെയ്യാൻ തീരുമാനിച്ചത്. 2 മാസം മുൻപാണ് അലൈൻമെന്റ് സംബന്ധിച്ച് വ്യാപാരികൾ, റവന്യു, മോട്ടർ വാഹന വകുപ്പ്, പഞ്ചായത്ത്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഗവ.ചീഫ് വിപ് എൻ.ജയരാജിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. സർവേ നടത്തി കയ്യേറ്റം ഭൂമി ഏറ്റെടുത്ത് അലൈൻമെന്റ് തയാറാക്കാനായിരുന്നു തീരുമാനം.
വേണ്ടത് ശാസ്ത്രീയ നവീകരണം
പൊതുമരാമത്ത് റോഡ് വിഭാഗം സെൻട്രൽ ജംക്ഷനിൽ 3 തവണ നവീകരണം നടത്തിയെങ്കിലും എല്ലാം പാളിയിരുന്നു. ഓരോ തവണയും വാഹനമിടിച്ചു തകരുകയായിരുന്നു. ഡിവൈഡറുകൾ തകർന്നതോടെയാണ് ജംക്ഷൻ നവീകരണം ശാസ്ത്രീയമായി നടത്താൻ തീരുമാനിച്ചത്. നവീകരണത്തിനായി ഡിസൈൻ തയാറാക്കാൻ പിഡബ്ല്യുഡി നാറ്റ്പാക്കിനെ സമീപിച്ചിരുന്നെങ്കിലും നടപടിയായില്ല.
തുടർന്ന് പിഡബ്ല്യുഡി റോഡ് വിഭാഗം ശാസ്ത്രീയമായി പഠനം നടത്തി ഡിസൈൻ ജോലി ചെയ്യാൻ സ്വകാര്യ ഏജൻസിക്കു ടെൻഡർ നൽകി. ട്രാഫിക് സെൻസസ് നടത്തിയ ശേഷമാണ് ഡിസൈൻ തയാറാക്കിയത്. സെൻട്രൽ ജംക്ഷനിലെ ഡിവൈഡർ തകർന്നു പോയ ഭാഗത്ത് ഇരുമ്പുപാളികൾ തെളിഞ്ഞു നിൽക്കുകയാണ്. ശ്രദ്ധയില്ലാതെ കാൽനടക്കാരോ വാഹനങ്ങളോ ഇതുവഴി പോയാൽ അപകടം ഉറപ്പാണ്.