കണ്ടെയ്നറുകളും അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കും; കോഴിക്കോടിനും കൊച്ചിക്കുമിടയിൽ തീരത്തടിയാൻ സാധ്യത
ഹൈദരാബാദ്∙ കടലിൽ കത്തിയ കപ്പലിൽ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കാൻ സാധ്യത എന്ന് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്). ഹൈദരാബാദ് അസ്ഥാനമായ ഇൻകോയിസ് നിഗമനത്തിൽ കണ്ടെയ്നറും മറ്റും ഏതാനും ദിവസത്തേക്ക് തീരത്ത് ഭീഷണി ഉയർത്താൻ സാധ്യതയില്ല. കണ്ണൂരിനു പടിഞ്ഞാറായി സേർച്ച് ആൻഡ് റെസ്ക്യൂ എയിഡ് ടൂൾ എന്ന സരത് സംവിധാനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്ന് ഇൻകോയ്സ് മേധാവി ഡോ.
ബാലകൃഷ്ണൻ നായർ പറഞ്ഞു.
Also Read
അടുത്ത മൂന്നു ദിവസത്തേക്ക് കപ്പലിൽ നിന്നുള്ള വസ്തുക്കൾ അറബിക്കടലിൽ തെക്കു പടിഞ്ഞാറൻ ദിശയിലേക്കു സഞ്ചരിക്കും.
തീരത്തേക്ക് ഇവ ഉടനെയൊന്നും എത്താൻ സാധ്യതയില്ലാത്തതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സർക്കാരിനും മറ്റും നടപടി എടുക്കാൻ വേണ്ടത്ര സമയമുണ്ട്. കോഴിക്കോടിനും കൊച്ചിക്കും ഇടയിലാകും വാൻ ഹായ് കപ്പലിൽ നിന്നുള്ള വസ്തുക്കൾ എത്താൻ സാധ്യത.
കപ്പലിലെ ഒരു കണ്ടെയ്നർ ആദ്യം പൊട്ടിത്തെറിച്ചതായാണ് കോസ്റ്റ് ഗാർഡും മറ്റും അറിയിച്ചത്. തുടർന്ന് സ്ഫോടന പരമ്പര തന്നെ ഉണ്ടായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

