
<p><strong>ഒട്ടാവ: </strong>കാൻസറിനോട് പൊരുതി വിജയിച്ച കനേഡിയൻ പൗരൻ ലോകത്തെ വീണ്ടും ഞെട്ടിക്കുന്നത് അദ്ദേഹത്തിന്റെ ഭാഗ്യ പരീക്ഷണങ്ങളിലുള്ള വിജയത്തിന്റെ പേരിലാണ്. ഒമ്പത് മാസത്തിനുള്ളിൽ ഡേവിഡ് സെർക്കിൻ വിജയിയായത് 3 നറുക്കെടുപ്പുകളിലാണ്. മൂന്ന് ലോട്ടറികളിൽ നിന്ന് അദ്ദേഹം നേടിയതാകട്ടെ 2.5 മില്യൺ ഡോളർ (15.6 കോടി രൂപ) ആണ്.</p><p>കാനഡയിലെ ആൽബെർട്ടയിലെ ലെത്ത്ബ്രിഡ്ജിലാണ് ഈ ഭാഗ്യവാൻ താമസിക്കുന്നത്. അവസാനമായി ഡേവിഡ് സെർക്കിൻ വിജയി ആയത് മെയ് 3 ന് നടന്ന ലോട്ടോ 6/49 ക്ലാസിക് നറുക്കെടുപ്പിലാണ്. ഇതിലൂടെ 1 മില്യൺ ഡോളർ ഇദ്ദേഹം സ്വന്തമാക്കിയതായി വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷൻ (WCLC) അറിയിച്ചു. നേരത്തെ, ഓഗസ്റ്റ് 20 ന് നടന്ന ലോട്ടോ മാക്സ് നറുക്കെടുപ്പിൽ ഡേവിഡ് 500,000 ഡോളറും, നവംബർ 16 ന് നടന്ന ലോട്ടോ 6/49 നറുക്കെടുപ്പിൽ 1 മില്യൺ ഡോളറും നേടിയിരുന്നു.</p><p>ഡബ്ലൂസിഎൽസി പറയുന്നതിനനുസരിച്ച് ജാക്ക്പോട്ട് നേടാനുള്ള സാധ്യത 33,294,800 ൽ 1 ആണ്. എന്നാൽ 1982 ൽ ലോട്ടോ 6/49 ആരംഭിച്ചതുമുതൽ 49 തവണ ലോട്ടറിയെടുത്തതിൽ 6 തവണയാണ് ഡേവിഡ് സെർക്കിൻ വിജയിയായിട്ടുള്ളത്. ലെത്ത്ബ്രിഡ്ജിലെ 2440 ഫെയർവേ പ്ലാസ റോഡിൽ നിന്നാണ് ഏറ്റവും പുതിയ വിജയിച്ച ടിക്കറ്റ് ഡേവിഡ് വാങ്ങിയത്. ഗ്യാസ് വാങ്ങുന്നതിനിടയിലാണ് ഈ ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് അടിക്കുന്നതിന്റെ സാധ്യത ആസ്ട്രോണമിക്കലാണ്. ഇത് തന്നെ വീണ്ടും സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ, ഇനിയും ടിക്കറ്റുകളെടുക്കുമെന്നും ഡേവിഡ് കൂട്ടിച്ചേർത്തു.</p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]