നടുറോഡിൽ അടിയന്തര ലാൻഡിങ് നടത്തി ഹെലികോപ്റ്റർ; കാർ പൂർണമായും തകർന്നു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വിഡിയോ
കേദാർനാഥ്∙ നടുറോഡിൽ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതോടെ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് സംഭവം.
കേദാർനാഥിലേക്ക് തീർഥാടകരുമായി പോകുകയായിരുന്ന ഹെലികോപ്റ്ററാണ് യന്ത്രതകരാർ മൂലം ഹൈവേയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ഹെലികോപ്റ്റർ ഇറങ്ങിയതോടെ ഇതിനടിയിൽപ്പെട്ട
കാർ പൂർണമായും തകർന്നു. റോഡിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്കാണ് ഹെലികോപ്റ്ററിന്റെ യന്ത്രഭാഗങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്.
Also Read
ഇന്ന് ഉച്ചയ്ക്ക് 12.52 ന് ബരാസു ബേസിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന അഞ്ച് തീർഥാടകർ സുരക്ഷിതരാണ്. പൈലറ്റിന് നിസാര പരുക്കേറ്റിട്ടുണ്ട്.
ടേക്ക് ഓഫിനിടെ തന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാറ് ഉണ്ടായെന്നാണ് റിപ്പോർട്ട്. അടിയന്തര ലാൻഡിങ്ങിനിടെ സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മെയ് 8ന് ഉത്തരകാശി ജില്ലയിലെ ഗംഗ്നാനിക്ക് സമീപം ഗംഗോത്രി ക്ഷേത്രത്തിലേക്കു പോകുകയായിരുന്ന ഹെലികോപ്റ്റർ തകർന്ന് അഞ്ച് സ്ത്രീകളും പൈലറ്റും ഉൾപ്പെടെ ആറ് പേർ മരിച്ചിരുന്നു.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

