
കണ്ണൂർ ജില്ലയിൽ ഇന്ന് (07-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ സർവകലാശാല വാർത്തകൾ
കരാർ അധ്യാപക നിയമനം: അപേക്ഷത്തീയതി നീട്ടി
ടീച്ചർ എജ്യുക്കേഷൻ സെന്ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലുള്ള അധ്യാപക തസ്തികകളിലേക്ക് 12 വരെ അപേക്ഷിക്കാം. 0497 2715228,0497 2715178, 6282963687. www.kannuruniversity.ac.in
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബിഎസ്സി സൈക്കോളജി, ഇലക്ട്രോണിക്സ്, ബയോ ഇൻഫർമാറ്റിക്സ്, ഫോറസ്ട്രി, ജിയോളജി, ബിബിഎ ടിടിഎം, ഏവിയേഷൻ ഹോസ്പിറ്റാലിറ്റി, ബികോം, ബിബിഎ പ്രായോഗിക പരീക്ഷകൾ 9 മുതൽ 17 വരെ നടക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി, ഒന്നാം സെമസ്റ്റർ ബിഎഎൽഎൽബി (5വർഷ ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനഃമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എംസിഎ, രണ്ടാം സെമസ്റ്റർ എംബിഎ പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ.
ഐടിഐ പ്രവേശനം: 20 വരെ അപേക്ഷിക്കാം
2025-26 വർഷത്തിലേക്കുള്ള സർക്കാർ ഐടിഐ പ്രവേശനത്തിന് 20 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. https://det.kerala.gov.in/.
സാനിറ്റേഷൻ വർക്കർ നിയമനം
ജില്ലാ ആയുർവേദ ആശുപത്രിയിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കറെ നിയമിക്കുന്നു. 10നു രാവിലെ 10.30ന് ആശുപത്രി ഓഫിസിൽ കൂടിക്കാഴ്ച. ഫോൺ- 0497 2706666.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലാ ആരോഗ്യ/മുൻസിപ്പൽ കോമൺ സർവീസ് വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ-057/2018) ഐഎൻസി ധീരവ തസ്തികയുടെ റാങ്ക് പട്ടിക 2024 ഫെബ്രുവരി 19ന് അർധരാത്രി റദ്ദായതായി പിഎസ്സി ജില്ലാ ഓഫിസർ അറിയിച്ചു.
സഹകരണ പെൻഷൻ: സിറ്റിങ് 16ന്
∙സഹകരണ പെൻഷൻകാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്കു മാറ്റുന്നതിനു പെൻഷൻ ബോർഡ് ആവശ്യപ്പെട്ട വിവരങ്ങൾ ആദ്യഘട്ടത്തിൽ സമർപ്പിക്കാൻ സാധിക്കാത്ത സ്ഥാപനങ്ങൾക്കും പെൻഷൻകാർക്കുമായി 13 മുതൽ 26 വരെ ജില്ലകളിൽ വീണ്ടും സിറ്റിങ് നടത്തും. കണ്ണൂർ ജില്ലയിൽ 16നു കേരള ബാങ്ക് ഹാളിലാണു സിറ്റിങ്.
ഇന്റഗ്രേറ്റഡ് കോഴ്സ്; അപേക്ഷിക്കാം
∙കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ.ജാനകിയമ്മാൾ ക്യാംപസിലെ നരവംശ ശാസ്ത്ര വകുപ്പിൽ ആന്ത്രപ്പോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിനു അപേക്ഷിക്കാം. അവസാന തീയതി – 12.
സ്കിൽ അസിസ്റ്റന്റ് ഒഴിവ്
∙ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കിൽ ഡവലപ്മെന്റ് സെന്ററുകളിൽ സ്കിൽ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി – 12. www.ssakerala.in.ഫോൺ- 04972707993.
മാർഷ്യൽ ആർട്സ് പ്രോഗ്രാം
∙എസ്ആർസി കമ്യൂണിറ്റി കോളജ് ജൂലൈ സെഷനിലെ സർട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്സ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. 6 മാസമാണു കാലാവധി. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. www.srccc.in.
ക്യാംപ് ഫോളോവർ നിയമനം
∙കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡിഎച്ച്ക്യു ക്യാംപിൽ ക്യാംപ് ഫോളോവർ തസ്തികയിൽ നിലവിലുള്ള 3 ഒഴിവിലേക്ക് താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 9നു രാവിലെ 11ന് മാങ്ങാട്ടുപറമ്പ് കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത്.
ടെക്നിക്കൽ സ്റ്റാഫ് പാനൽ
∙കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിലെ സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിൽ ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിലേക്കു നിയമനം നടത്തുന്നതിനായി അഡ്ഹോക് ടെക്നിക്കൽ സ്റ്റാഫ് പാനൽ രൂപീകരിക്കുന്നു. 17നു രാവിലെ 9.30നു സ്ഥാപനത്തിൽ അതാത് വകുപ്പ് തലവന്മാരുടെ മുൻപാകെ പരീക്ഷയ്ക്കും അഭിമുഖത്തിനും നേരിട്ടു ഹാജരാകണം.
വ്യക്തിഗത വായ്പ പദ്ധതി
∙സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ പട്ടികജാതി പട്ടികവർഗത്തിൽപെട്ട ഗവൺമെന്റ് ഉദ്യോഗസ്ഥർക്കായി നടപ്പാക്കുന്ന വ്യക്തിഗത വായ്പ പദ്ധതിക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവർഗത്തിൽപെട്ട ഗവ.ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഫോൺ: 94000 68513.
അപേക്ഷ ക്ഷണിച്ചു
∙പയ്യന്നൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാംവർഷ യുജി, പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ, ബിഎ ഇംഗ്ലിഷ് വിത്ത് ജേണലിസം തുടങ്ങിയ ബിരുദ കോഴ്സുകളിലേക്കും എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് എന്നീ ബിരുദാനന്തര കോഴ്സുകളിലേക്കുമാണ് അഡ്മിഷൻ. ഫോൺ- 85470 05059.
അധ്യാപക ഒഴിവ്
∙ആയിത്തറ മമ്പറം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, ആന്ത്രപ്പോളജി ജൂനിയർ ഒഴിവുകളിലേക്ക് ഗെസ്റ്റ് അധ്യാപക അഭിമുഖം 9നു രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ- 9495772526.
∙കണ്ണൂർ ഗവ.സിറ്റി ഹയർസെക്കൻഡറി ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹിന്ദി, ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. 9ന് രാവിലെ 10.30ന് ഓഫിസിൽ ഹാജരാകണം. ഫോൺ-75599 44507.
സൗജന്യ റേഷൻ
∙ട്രോളിങ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും പീലിങ് ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ ലഭ്യമാക്കുന്നതിനായി യാന ഉടമകൾ മത്സ്യബന്ധനയാനങ്ങളിൽ ജോലിചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ലിസ്റ്റ് സഹിതം അപേക്ഷ 12ന് അകം സമർപ്പിക്കണം. ഫോൺ- 04972731081.
അധ്യാപക നിയമനം
പയ്യന്നൂർ ∙ വെള്ളൂർ ഗവ.മാപ്പിള എൽപി സ്കൂളിൽ അറബിക് പാർട്ടൈം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് 11നു സ്കൂൾ ഓഫിസിൽ.
വെള്ളൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, സോഷ്യൽ സയൻസ് ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് 10.30ന് ഇംഗ്ലിഷ്, 11.30ന് സോഷ്യൽ സയൻസ്.
കുഞ്ഞിമംഗലം ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് 10.30ന് സ്കൂൾ ഓഫിസിൽ.|
മാത്തിൽ ∙ എം.വി.എം.കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവ.ഹയർ സെക്കന്റ്റി സ്കൂളിൾ ഹൈസ്കൂൾ വിഭാഗത്തിൽ താല്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. 9ന് രാവിലെ 10.30ന് മലയാളം, 11ന് ഇംഗ്ലീഷ്, 11.30ന് നാച്ചുറൽ സയൻസ് എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നടക്കും.
കാലാവസ്ഥ
∙സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ്, തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.