
ഇടുക്കി ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോലി ഒഴിവ്
നെടുങ്കണ്ടം∙ കല്ലാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലിഷ്, നാച്വറൽ സയൻസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 9ന് 11ന് ഹാജരാകണം.
വണ്ടിപ്പെരിയാർ∙ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ), ഹിന്ദി (ജൂനിയർ) വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി ഇന്ന് 9.30ന് സ്കൂൾ ഓഫിസിൽഅഭിമുഖം നടത്തും.
വാഴത്തോപ്പ് ∙ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ്, പാർട്ട് ടൈം ഹിന്ദി എന്നീ അധ്യാപക തസ്തികകളിൽ താൽക്കാലിക ഒഴിവിലേക്ക് 9ന് 10ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം.
പതിനാറാംകണ്ടം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10ന് 11ന് ഹയർസെക്കൻഡറി ഓഫിസിൽ ഹാജരാകണം.
ചെറുതോണി ∙ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ലക്ചറർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ – ഫസ്റ്റ് ക്ലാസ് എംസിഎ, കംപ്യൂട്ടർ പ്രോഗ്രാമർ – ഫസ്റ്റ് ക്ലാസ് പിജിഡിസിഎ / ബിഎസ്സി കംപ്യൂട്ടർ സയൻസ്. താൽപര്യമുള്ളവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളജിൽ യഥാക്രമം 9ന് 10.30നും 11.30നും നേരിട്ട് ഹാജരാകണം. 8547005084, 9496582763.
രാജകുമാരി∙ രാജകുമാരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി, ഫിസിക്സ് അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 9ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും.
രാജകുമാരി∙ രാജകുമാരി ഗവ.വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലിഷ് അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 9ന് 9.30ന് സ്കൂൾ ഓഫിസിൽ നടക്കും.
മറയൂർ ∙ മറയൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ള താൽക്കാലിക ഇംഗ്ലിഷ് (സീനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് 9ന് 2ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫിസിൽ ഹാജരാകണം.
അഡ്മിഷൻ ആരംഭിച്ചു
തൊടുപുഴ ∙ കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളജ് സെന്ററിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് 04862 228281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ കെൽട്രോൺ നോളജ് സെന്റർ, മാതാ ഷോപ്പിങ് ആർക്കേഡിന് എതിർവശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
ഗതാഗതം നിരോധിച്ചു
കാഞ്ചിയാർ∙ കക്കാട്ടുകട-അഞ്ചുരുളി റോഡിൽ കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ 16 ദിവസത്തേക്ക് അതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വൃക്ഷവൽക്കരണ ക്യാംപെയ്നിന് ഇന്നു തുടക്കം
തൊടുപുഴ ∙ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവൽക്കരണ ക്യാംപെയ്നിനു പരിസ്ഥിതി ദിനമായ ഇന്ന് ജില്ലയിൽ തുടക്കമാകും. സെപ്റ്റംബർ 30 വരെയുള്ള ക്യാംപെയ്നിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടര ലക്ഷം തൈകളാണ് ജില്ലയിൽ നട്ടുപിടിപ്പിക്കുക. അപൂർവവും വംശനാശഭീഷണി നേരിടുന്ന കുളമാവ്, ആറുപുന്ന, ഉണ്ടപൈൻ, കമ്പകം, പൊന്നുഞാവൽ തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളും നടും.
വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, സാമൂഹിക രാഷ്ടീയ സംഘടനകൾ എന്നിവർ ചേർന്നാണ് ക്യാംപെയ്ൻ. നട്ടുപിടിപ്പിക്കാനുള്ള തൈകൾ പ്രാദേശികമായാണ് ശേഖരിക്കുക. വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽനിന്നു ശേഖരിക്കുന്ന തൈകൾക്കു പുറമേ പഞ്ചായത്തുകൾ വഴി പൊതുജനങ്ങളിൽനിന്നു തൈകൾ ശേഖരിക്കും.
സ്കൂൾ വിദ്യാർഥികൾക്കായി ‘ചങ്ങാതിക്കൊരു തൈ’ പരിപാടിയും നടത്തും. സർക്കാർ ഓഫിസുകളെയും സർവീസ് സംഘടനകളെയും പങ്കെടുപ്പിച്ച് സഹപ്രവർത്തകനൊരു തൈ പരിപാടിയും നടപ്പാക്കും. കൂടാതെ ജില്ലയിലെ ഹരിതകേരളം പച്ചത്തുരുത്തുകളിലെ നശിച്ചുപോയ വൃക്ഷത്തൈകളെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും ഇന്ന് തുടക്കമാകും. ജില്ലാ പഞ്ചായത്ത് വളപ്പിലെ പച്ചത്തുരുത്തിൽ തൈകൾ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്യും.