
പഴയ മൂന്നാർ കെഡിഎച്ച് ക്ലബ്ബിനു സമീപമുള്ള ജനവാസ മേഖലയിൽ രാത്രി പുലിയിറങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ പഴയ മൂന്നാർ കെഡിഎച്ച് ക്ലബ്ബിനു സമീപമുള്ള ജനവാസ മേഖലയിൽ രാത്രി പുലിയിറങ്ങി. വനം വകുപ്പ് ആർആർടി സംഘം നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി. ശനിയാഴ്ച രാത്രി എട്ടരയ്ക്ക് ഇതുവഴിയെത്തിയ കാൽനടയാത്രക്കാരാണ് പുലിയെ കണ്ടത്. ഇവർ ബഹളം വച്ചതോടെ പുലി തേയിലത്തോട്ടത്തിലേക്ക് ഓടി രക്ഷപ്പെട്ടു.
ഒട്ടേറെ വിനോദ സഞ്ചാരികളും ഇവിടെയുണ്ട്. വളർത്തുനായ്ക്കളെ പിടിക്കുന്നതിനാണ് പുലി എത്തിയതെന്നാണ് നിഗമനം. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പത്തു ദിവസം മുൻപ് മാട്ടുപ്പെട്ടി ആർ ആൻഡ് ഡിയിലെ ജനവാസ മേഖലയിൽ 3 കടുവകളിറങ്ങിയത് ഏറെ ആശങ്ക പരത്തിയിരുന്നു. ഒരാഴ്ച മുൻപ് ദേവികുളം സെൻട്രൽ ഡിവിഷനിൽ രവിയുടെ വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ പുലി കടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു.