പൊലീസ് സ്റ്റേഷനു സമീപത്തെ ആശ്രമത്തിൽ കൂട്ട ബലാത്സംഗം; പരാതിയുമായി ദേശീയ കായിക താരം
ലക്നൗ ∙ ഉത്തർപ്രദേശിലെ കാൺപുരിൽ പൊലീസ് സ്റ്റേഷനു സമീപമുള്ള ആശ്രമത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായി ദേശീയ തയ്ക്വാൻഡോ താരത്തിന്റെ ആരോപണം.
ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റു ചിലരും ചേർന്ന് ആശ്രമത്തിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് ആരോപണം. പഴയ വസ്ത്രങ്ങൾ വിൽക്കുന്ന കട തുടങ്ങാൻ സ്ഥലം അന്വേഷിക്കുന്നതിനിടെ ഗോവിന്ദ് മഹ്തോ എന്നയാളെ അതിജീവിത സമീപിച്ചിരുന്നു.
സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന സ്വാധീനമുള്ള ആളുകളെ പരിചയപ്പെടുത്താനെന്ന വ്യാജേന ഗോവിന്ദ് കായിക താരത്തെ ആശ്രമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Also Read
ആശ്രമത്തിനുള്ളിൽ വച്ച് തനിക്ക് ഗോവിന്ദ് ഒരു ലഡ്ഡു നൽകിയെന്നും തുടർന്ന് ബോധം നഷ്ടപ്പെട്ടതായും കായികതാരം പറയുന്നു.
തുടർന്ന് ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റ് ചിലരും ചേർന്ന് കായികതാരത്തെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നാലുപേരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് കായികതാരം പറയുന്നത്.
ജനുവരിയിലാണ് സംഭവം നടന്നത്. രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് പ്രതികൾ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഭയന്നതിനാലാണ് പൊലീസിൽ പരാതി നൽകാൻ വൈകിയത്.
കായിക താരത്തിന്റെ പരാതി ഫയൽ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (എഡിസിപി) മഹേഷ് കുമാർ സ്ഥിരീകരിച്ചു. പെൺകുട്ടി ഒരു വിഡിയോ സമർപ്പിച്ചിട്ടുണ്ട്.
വിഡിയോയിൽ കാണിച്ചിരിക്കുന്ന ആശ്രമമുറി തങ്ങൾ സന്ദർശിച്ചു. എല്ലാ വശങ്ങളും പരിശോധിക്കുകയാണ്.
തുടർനടപടികൾ സ്വീകരിക്കുമെന്നും മഹേഷ് കുമാർ പറഞ്ഞു.
Also Read
പെൺകുട്ടി പറയുന്ന സമയത്ത് തങ്ങൾ പ്രയാഗ്രാജിൽ കുംഭമേളയിൽ പങ്കെടുക്കുക ആയിരുന്നുവെന്നാണ് ആശ്രമത്തിലെ പുരോഹിതർ അവകാശപ്പെടുന്നത്. തെളിവായി ഫോട്ടോകളും വിഡിയോകളും പൊലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ടെന്നും അവർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

