നഗ്നചിത്രം ആവശ്യപ്പെടും, അതിരുവിട്ട ചാറ്റിങ്, മോശമായി പെരുമാറിയത് ഇരുപതോളം സ്ത്രീകളോട്; പ്രതീക് ഷായ്ക്കെതിരെ ലൈംഗികാരോപണം
ന്യൂഡൽഹി ∙ ഹോംബൗണ്ട്, ജൂബിലി, സിടിആര്‍എല്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ പ്രതീക് ഷായ്ക്കെതിരെ ലൈംഗികാരോപണം. പ്രതീക് ഷാ ഇരുപതോളം സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഹ്രസ്വചിത്ര സംവിധായകൻ അഭിനവ് സിങ് ആണ് രംഗത്തെത്തിയത്.
അതിനിടെ പുതിയ ചിത്രം ഹോംബൗണ്ടിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കാന്‍ ചലച്ചിത്രമേളയിലുള്ള പ്രതീക് ഷാ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
Also Read
ഹോംബൗണ്ടിന്റെ നിര്‍മാതാക്കളായ ധര്‍മ പ്രൊഡക്ഷന്‍സ് സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. ഹോംബൗണ്ടില്‍ ഫ്രീലാന്‍സര്‍ ആയാണ് പ്രതീക് ഷാ പ്രവര്‍ത്തിച്ചതെന്ന് കരണ്‍ ജോഹറിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനി പറയുന്നു.
പ്രൊജക്ടുമായി ബന്ധപ്പെട്ട കരാറുകള്‍ അവസാനിച്ചു.
പ്രവര്‍ത്തനകാലയളവില്‍ ചിത്രത്തിന്റെ ആഭ്യന്തരപരാതി പരിഹാര സമിതിക്ക് പ്രതീക് ഷായുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ധര്‍മ പ്രൊഡക്ഷന്സിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ജോലി ആവശ്യത്തിനായി പ്രതീക് ഷായെ ബന്ധപ്പെട്ടെന്നും സംഭാഷണം വളര്‍ന്നപ്പോള്‍ നഗ്നചിത്രം ആവശ്യപ്പെട്ടു എന്നും ഒരു യുവതി ആരോപിച്ചു.
യുവതിയുടെ പരാതിയെ തുടർന്ന് ഐഡബ്ല്യുസിസിയിലെ (ഇന്ത്യൻ വിമൻ സിനിമാട്ടോഗ്രാഫർ കളക്ടീവ്) മുതിര്‍ന്ന അംഗം പ്രതീക് ഷായെ ബന്ധപ്പെട്ടിരുന്നു. ഇനി ആവര്‍ത്തിക്കില്ലെന്നായിരുന്നു പ്രതീക് ഷായുടെ മറുപടി.
Also Read
പ്രതീക് ഷായുടെ ചാറ്റുകള്‍ അതിരുവിട്ടതായിരുന്നുവെന്നാണ് അഭിനവ് സിങ് പറയുന്നത്. നാലുവര്‍ഷം മുമ്പ് തന്നെ പ്രതീക് ഷായുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട
പരാതി തങ്ങളുടെ ശ്രദ്ധയില്പ്പെട്ടിരുന്നതായാണ് ഐഡബ്ല്യുസിസി അംഗങ്ങൾ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

