ട്രാക്കിൽ മരം വീണു: ആലപ്പുഴ–എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈദ്യുതി ലൈൻ പൊട്ടിവീണു
ആലപ്പുഴ∙ എഴുപുന്നയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്ന് ആലപ്പുഴ–എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനും ട്രാക്കിലേക്ക് പൊട്ടിവീണു.
മരം മുറിച്ചു നീക്കാനുള്ള ജോലികൾ തുടങ്ങി. ട്രാക്കിൽ മരം വീണതിനെ തുടർന്ന് നിരവധി ട്രെയിനുകൾ സ്റ്റേഷനുകളിൽനിർത്തിയിട്ടു.
Also Read
ആലപ്പുഴ– ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ് തുറവൂർ സ്റ്റേഷനിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് സ്റ്റേഷനിലും പിടിച്ചിട്ടു. തകഴിയിൽ ഉച്ചയ്ക്ക് ട്രാക്കിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

