
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ പ്രതിഷേധിച്ചതിന് എം.എസ്.എഫ് പ്രവര്‍ത്തകരെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്ത നടപടി വിവാദമാകുന്നു. ഇന്ന് കൊയിലാണ്ടിയിലാണ് സംഭവം. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിക്കെതിരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യോഗി ആദിത്യനാഥിന്റെ യു.പിയിലല്ല, പിണറായി വിജയന്റെ കേരളത്തിലാണ് ഇത്തരമൊരു ജനാധിപത്യ വിരുദ്ധമായ നടപടിയെന്ന് ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു.
എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.ടി അഫ്രിന്, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫസീഹ് സി എന്നിവരെയാണ് പൊലീസ് കൈവിലങ്ങ് അണിയിച്ച് അറസ്റ്റ് ചെയ്തത്. ഭീകരവാദികളെ കൊണ്ട് പോകുന്നത് പോലെയാണ് പ്രവര്‍ത്തകരെ പൊലീസ് കൊണ്ടുപോയതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആരോപിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്നും നവാസ് അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]