
കനത്ത കാറ്റ്; കോട്ടയം ഇല്ലിക്കലിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ചൊവ്വാഴ്ച കനത്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ കനത്ത നാശം. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും വീടുകൾക്കും കൃഷികൾക്കും വ്യാപക നാശമുണ്ടായി. വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. ഇല്ലിക്കൽ 15ൽ കടവ് റോഡിൽ പാണംപടി കവലയിലാണ് മരം വീണ് പോസ്റ്റുകൾ ഒടിഞ്ഞത്. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.