
കോഴിക്കോട് ജില്ലയിൽ ഇന്ന് (25-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം
ഫറോക്ക്∙ ഫാറൂഖ് കോളജ് സെൽഫ് ഫിനാൻസ് വിഭാഗത്തിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ 10ന് കൊമേഴ്സ്, സൈക്കോളജി, ഉച്ചയ്ക്ക് 2ന് ഇംഗ്ലിഷ്, ബി വോക് ഓട്ടമൊബീൽ, ബി വോക് സോഫ്റ്റ്വെയർ ഡവലപ്മെന്റ്.
ബേപ്പൂർ∙ ബിസി റോഡ് ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി, ഫുൾടൈം അറബിക് ടീച്ചർ (ജൂനിയർ) ഒഴിവുകളിലേക്കുള്ള അധ്യാപക നിയമന കൂടിക്കാഴ്ച 27ന് രാവിലെ 10.30ന് നടക്കും.
അധ്യാപകർ, ഓഫിസ് അറ്റൻഡന്റ്
ഫറോക്ക്∙ ചന്ത ജിഎംയുപി സ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി, എൽപിഎസ്ടി, ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചർ(യുപി), ഓഫിസ് അറ്റൻഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 28ന് രാവിലെ 10ന് യുപി.എസ്ടി–എൽപിഎസ്ടി, 11.30ന് ഫുൾടൈം അറബിക്(യുപി), 12.30ന് ഓഫിസ് അറ്റൻഡന്റ് എന്നീ ക്രമത്തിൽ കൂടിക്കാഴ്ച നടക്കും.
പാചകത്തൊഴിലാളി
ഫറോക്ക്∙ ചന്ത ജിഎംയുപി സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പാചകത്തൊഴിലാളി നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് രാവിലെ 10ന് നടക്കും.
കോഴ്സുകൾ
കോഴിക്കോട്∙ മായനാട് ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിൽ ബുക്ക് ബൈൻഡിങ്, ലെതർ വർക്സ് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. അവസാന ദിനം 31. 7025 692 560.
കോഴിക്കോട്∙ ഗവ.ഐടിഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എയർകാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, എസി മെക്കാനിക് എന്നീ കോഴ്സുകളിൽ അപേക്ഷിക്കാം. 8590 893 066.
കൂടിക്കാഴ്ച ജൂൺ 3ന്
നടുവണ്ണൂർ∙ ഒറവിൽ ജിഎൽപി സ്കൂളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് (അറബിക്) അധ്യാപക കൂടിക്കാഴ്ച ജൂൺ 3ന് രാവിലെ 11ന്.
കൂടിക്കാഴ്ച 28ന്
നടുവണ്ണൂർ∙ അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ നാച്വറൽ സയൻസ് അധ്യാപക കൂടിക്കാഴ്ച 28ന് ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ഓഫിസിൽ.
പൂനൂർ ∙ ഗവ. ഹൈസ്കൂളിൽ അറബിക്, ഉറുദു, ഇംഗ്ലിഷ്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ്, ഗണിതം, ഫിസിക്കൽ എജ്യുക്കേഷൻ താൽക്കാലിക അധ്യാപക കൂടിക്കാഴ്ച 28ന് രാവിലെ 10ന്.
കൂടിക്കാഴ്ച 30ന്
പേരാമ്പ്ര ∙ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ബോട്ടണി, ഫിസിക്സ്, ഗണിതം, കെമിസ്ട്രി വിഭാഗത്തിൽ അധ്യാപകരെ നിയമിക്കാൻ 30ന് 10ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും.