ആഴമേറിയ ഗർത്തങ്ങൾ; ഇന്ത്യൻ ആക്രമണത്തിൽ റൺവേ തകർന്നു, റഹിം യാർ ഖാൻ വ്യോമതാവളം അടച്ചിടൽ നീട്ടി പാക്കിസ്ഥാൻ
ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമതാവളത്തിലെ റൺവേ അടച്ചിടൽ ജൂൺ 6 വരെ നീട്ടിയതായി റിപ്പോർട്ട്. ഇന്ത്യയുടെ വ്യോമാക്രമണത്തിനു പിന്നാലെ വ്യോമതാവളത്തിന്റെ റൺവേ തകർന്നിരുന്നു.
ഇന്ത്യൻ സായുധ സേന പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ റഹിം യാർ ഖാൻ വ്യോമതാവളത്തിന്റെ റൺവേയുടെ മധ്യത്തിൽ ആഴമേറിയ ഗർത്തങ്ങൾ കണ്ടെത്തിയിരുന്നു.
ഇതിനുപിന്നാലെയാണു വ്യോമതാവളം ജൂൺ 6 വരെ അടച്ചിടുന്നതായി അധികൃതർ അറിയിച്ചത്.
Also Read
റഹിം യാർ ഖാൻ വ്യോമതാവളത്തിലെ ആകെയുള്ള റൺവേയാണ് ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്നത്.
വ്യോമാക്രമണം നടന്ന ദിവസം, പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി റൺവേ മേയ് 18 വരെ ലഭ്യമാകില്ലെന്ന് പാക്ക് വ്യോമസേനയ്ക്ക് അറിയിപ്പ് നൽകിയിരുന്നു. നിസാര അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഇത്തരം അറിയിപ്പുകൾ അതോറിറ്റി നൽകാറുണ്ട്.
എന്നാൽ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഇന്ത്യൻ വ്യോമാക്രമണത്തിൽ റൺവേയിൽ ആഴമേറിയ ഗർത്തം തന്നെ ഉണ്ടായതായി സ്ഥിരീകരിക്കപ്പെട്ടത്.
Also Read
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തെക്ക് ഭാഗത്ത്, രാജസ്ഥാൻ അതിർത്തിയ്ക്കു സമീപമാണ് റഹിം യാർ ഖാൻ വ്യോമതാവളം.
പാക്കിസ്ഥാൻ വ്യോമസേനയുടെ സെൻട്രൽ എയർ കമാൻഡിന്റെയും ഷെയ്ഖ് സായിദ് രാജ്യാന്തര വിമാനത്താവളത്തിന്റെയും ഫോർവേഡ് ഓപ്പറേഷനൽ ബേസാണ് ഇവിടം. വ്യോമാക്രമണത്തിൽ വ്യോമതാവളത്തിലെ ഒരു കെട്ടിടത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
3,000 മീറ്റർ ആണ് വ്യോമതാവളത്തിലെ റൺവേയുടെ നീളം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

