ഫുഡ്‌ ഉണ്ടാക്കി വിൽക്കുന്ന ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അതിനാവശ്യമായ മെഷീനുകളും മറ്റും എവിടെ നിന്നും ലഭിക്കും എന്നുള്ള സംശയം ഇനി വേണ്ട. ആൽഫ ഫുഡ്‌ മെഷിനറി അതിനുള്ള ഉത്തരമാണ്.

കൊച്ചിയിൽ മനോരമ ക്വിക് കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെഷിനറി ആൻഡ് ട്രേഡ് എക്സ്പോയിലാണ് ആൽഫ ഫുഡ്‌ മെഷിനറി കാണാനും വാങ്ങാനുമുള്ള അവസരം. ഫ്ലോർ മിൽ, ബേക്കറി, റസ്റ്ററന്റ്, ക്ലൗഡ്  കിച്ചൺ, ജാം, അച്ചാർ, കറി പൗഡർ തയാറാക്കുന്ന മസാല പ്ലാന്റുകൾ, റൈസ് ഫ്ലോർ പ്ലാന്റുകൾ എന്നിവയ്ക്ക് ആവശ്യമായ എല്ലാവിധത്തിലും ഉള്ള മെഷീനും ലഭിക്കുന്ന സ്ഥാപനമാണ് തൃശൂരിലെ ആൽഫ ഫുഡ്‌ മെഷിനറി. വൻകിട ചെറുകിട യൂണിറ്റുകൾക്കും വ്യക്തിഗത സംരംഭങ്ങൾക്കും ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും ഇവിടെ ലഭിക്കും. നിർമാണ പ്രക്രിയയിൽ ഒന്നിലധികം തവണ ഗുണനിലവാര പരിശോധനയും ഓരോ ഘട്ടത്തിലും ഗുണനിലവാര നിയന്ത്രണത്തിന്റെ സൂക്ഷ്മ നിരീക്ഷണവും നടത്തിയാണ് ആൽഫ മെഷിനറീസ്  ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. 

ഉൽപ്പന്നങ്ങൾ 

അരിയും ഉഴുന്നും ഒന്നിച്ച് അരയ്ക്കാവുന്ന  ഇഡ്ഡലി ദോശ ബാറ്റർ ഫില്ലിങ് മെഷീൻ, ഇടിയപ്പം മേക്കിങ് മെഷീൻ, ആൽഫ വട മേക്കർ , ചപ്പാത്തി മാവ് കുഴക്കുന്ന ഡഫ് നീഡർ മെഷീൻ ( Dough kneader) മൾട്ടി ഫങ്ഷണൽ വെജിറ്റബിൾ കട്ടിങ് മെഷീൻ, പിക്കിൾ ഫില്ലിങ് മെഷീൻ  തുടങ്ങിയവ കുടുംബശ്രീ പോലെയും, ക്ലൗഡ് കിച്ചൻ  രീതിയിലും ബിസിനസ് നടത്തുന്നവർക്ക് ഉപകാരപ്രദമാണ്. 

കൂടാതെ വെജിറ്റബിൾ വാഷിങ് ആൻഡ് പീലിങ് മെഷീൻ, കോക്കനട്ട് മിൽക്ക് എക്സ്ട്രാക്ടർ, കൊമേഴ്സ്യൽ ഫുഡ് സ്റ്റീമര്‍ തുടങ്ങി സംരംഭകർക്ക് ആവശ്യമായ എല്ലാ മെഷീനറിസും ഇവിടെ നിന്ന് ലഭിക്കും. തൃശ്ശൂർ ജില്ലയിലെ കല്ലേറ്റുംകര ആസ്ഥാനമാക്കിയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

English Summary:

Alpha Food Machinery provides high-quality food processing equipment for businesses of all sizes, from small-scale units to large commercial operations. We offer a wide range of machines including those for making idli/dosa batter, idiappam, vada, chapatis, pickles, and more, all rigorously quality-checked. Based in Kalletumkara, Thrissur.