പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം
ന്യൂഡൽഹി∙ ഇന്ത്യ–പാക്ക് സംഘർഷം തുടരുന്നതിനിടെ പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ. ഡൽഹിയിലെ പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോടാണ് ഉടനടി രാജ്യം വിടാൻ നിർദേശിച്ചത്.
നയതന്ത്ര ഉദ്യോഗസ്ഥനു ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണു വിവരം.
Also Read
24 മണിക്കൂറിനകം രാജ്യം വിടണമെന്നാണ് ഉദ്യോഗസ്ഥന് നിർദേശം നൽകിയത്. ഇതു സംബന്ധിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കി.
ഉദ്യോഗസ്ഥന്റെ പേരോ പുറത്താക്കുന്നതിനുള്ള കാരണമോ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിട്ടില്ല.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

