
ഇടുക്കി: ഭിന്നശേക്ഷിക്കാരിയായ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവും 535000 രൂപ പിഴയും. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേൽ വീട്ടിൽ കുമാർ എന്ന് വിളിക്കുന്ന ലെനിൻ കുമാറിനെ ആണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം. അലക്കുന്നതിനും കുളിക്കുന്നതിനുമായി മുതിരപ്പുഴയിൽ എത്തിയ കുട്ടിയെ പാറയുടെ മറവിൽ വച്ചാണ് പീഡിപ്പിച്ചത്.
പിന്നീട് ശരീരിക അസ്വസ്ഥത മൂലം ആശുപത്രിയിൽ എത്തിയ കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോൾ ആണ് കുട്ടി ഗർഭിണി ആണ് എന്ന് അറിയുന്നത്. പിഴ ഒടുക്കുന്ന പക്ഷം ആയത് പെൺകുട്ടിക്കു നൽകുവാനും അല്ലാത്ത പക്ഷം മൂന്നര വർഷം അധിക തടവ് അനുഭാവിക്കണമെന്നും കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി ശുപാർശ ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]