
റിയോ ഡി ജനീറ: ബ്രസീൽ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി കാർലോ ആഞ്ചലോട്ടിയെ നിയമിച്ചു. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് വിട്ടാണ് ആഞ്ചലോട്ടി ബ്രസീൽ ടീമിനൊപ്പം ചേരുന്നത്. ലാ ലിഗ സീസൺ അവസാനിച്ചതിന് ശേഷം ഈമാസം 26 നാണ് 65 കാരനായ ഇറ്റാലിയൻ പരിശീലകൻ ഔദ്യോഗികമായി ബ്രസീൽ ടീമിന്റെ ചുമതല ഏറ്റെടുക്കുക. ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാവുന്ന ആദ്യ വിദേശിയെന്ന ചരിത്രം സൃഷ്ടിച്ചാണ് ആഞ്ചലോട്ടി എത്തുന്നത്.
ആഞ്ചലോട്ടിക്ക് പകരം സാബി അലോൻസോ റയൽ മാഡ്രിഡിന്റെ പുതിയ കോച്ചാവും. ജർമ്മൻ ക്ലബ് ബയർ ലെവർക്യൂസനിൽ നിന്ന് മൂന്ന് വർഷ കരാറിലാണ് സാബി അലോൻസോ റയലിൽ എത്തുന്നത്. ക്ലബ് ലോകകപ്പിലാവും റയൽ കോച്ചായി സാബി അലോൻസോയുടെ അരങ്ങേറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]