
ആലപ്പുഴ ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റെയിൽവേ ഗേറ്റ് അടച്ചിടും: ആലപ്പുഴ∙ മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കലവൂർ ഗേറ്റ് ഇന്നു വൈകിട്ട് 6 മുതൽ നാളെ രാവിലെ 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ സർവോദയ ഗേറ്റ് വഴി പോകണം.
അധ്യാപക ഒഴിവ്
കായംകുളം∙ മാവേലിക്കര എംഎസ് സി മാനേജ്മെന്റിന്റെ കീഴിലുള്ള ചേപ്പാട് സികെഎച്എസ്എസ്, കറ്റാനം പോപ്പ് പയസ് എച്ച്എസ്എസ് എന്നീ സ്കൂളുകളിൽ 2025-26 അധ്യയന വർഷത്തേക്കു ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, സുവോളജി ,ഹിന്ദി,കംപ്യൂട്ടർ ആപ്ലിക്കേഷൻ, കൊമേഴ്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. നിശ്ചിത യോഗ്യതയുള്ളവർ 20 ന് മുൻപ് അപേക്ഷകൾ കറസ്പോണ്ടന്റ്, അമലഗിരി ബിഷപ് ഹൗസ്, പുന്നമൂട്, മാവേലിക്കര എന്ന വിലാസത്തിലോ നേരിട്ടോ നൽകണം.
പ്രതിഷ്ഠാ ഉത്സവം: എതിരേൽപ് ഘോഷയാത്ര ഇന്ന്
മാന്നാർ ∙ പാവുക്കര തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് യുവജനസമിതിയുടെ നേതൃത്വത്തിലുള്ള എതിരേൽപ് ഘോഷയാത്ര ഇന്ന് നടക്കും. പരുമല ഓടാട്ട് കുടുംബ ദേവീ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര വൈകിട്ടു 4.30ന് മാന്നാർ എസ്എച്ച്ഒ ഡി.രജീഷ്കുമാർ ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര പരുമലക്കടവ് വഴി മാന്നാർ കുരട്ടിശേരി ഭഗവതി ക്ഷേത്ര നടയിൽ എത്തിച്ചേരും. പാവുക്കര പര്യാത്ത്കാവ് ദേവീക്ഷേത്രത്തിൽ നിന്നും എത്തുന്ന ദേവി, എതിരേൽപിനെ സ്വീകരിച്ച്, പിന്നെ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സ്വീകരണവും ഏറ്റുവാങ്ങും. താലപ്പൊലി അകമ്പടിയോടെ കൊല്ലശേരിൽ മഹാദേവ സേവാസമിതിയുടെ സ്വീകരണവും ഏറ്റുവാങ്ങി തപ്പാവൂർ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും, തുടർന്ന് പര്യാത്ത് കാവിലമ്മയ്ക്ക് യാത്രയയപ്പ്.
കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന ഇന്നുമുതൽ
ആലപ്പുഴ∙ 2024 നവംബറിലെ കെ-ടെറ്റ് പരീക്ഷയുടെ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന ഇന്നും നാളെയും മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നടത്തും. കാറ്റഗറി ഒന്ന്, നാല് വിഭാഗത്തിന് ഇന്നും രണ്ട്, മൂന്ന് വിഭാഗത്തിനു നാളെയുമാണു പരിശോധന. സമയം 10.30 മുതൽ 4.30 വരെ. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ആദരിക്കുന്നു
എടത്വ∙ എടത്വ വൈഎംസിഎയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, സിബിഎസ്ഇ പരീക്ഷകളിലും എടത്വ, തലവടി പഞ്ചായത്തുകളിലെ സ്കൂളുകളിൽ നിന്ന് ഫുൾ എ പ്ലസ്, എ വൺ നേടിയവരെ ആദരിക്കുന്നു. പഞ്ചായത്തിൽ താമസിക്കുന്ന, പുറത്തുള്ള സ്കൂളിൽ പഠിച്ചവരെയും പരിഗണിക്കും. മാർക്ക് ലിസ്റ്റിന്റെ കോപ്പിയും, ഫോട്ടോയും വൈഎംസിഎ സെക്രട്ടറിയുടെ പക്കൽ നേരിട്ടോ, വാട്സ് ആപ് നമ്പറിലോ നൽകണം 8547125336.
ഗെസ്റ്റ് ലക്ചറർ ഒഴിവ്
എടത്വ ∙ എടത്വ സെന്റ് അലോഷ്യസ് കോളജിൽ 2025-26 അധ്യയന വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി, ഇംഗ്ലിഷ് ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കൊമേഴ്സ് മലയാളം വിഭാഗങ്ങളിലേക്ക് ഗെസ്റ്റ് ലക്ചറർ ഒഴിവുകൾ ഉണ്ട്. പിജി– 55 ശതമാനം, നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ 20ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കോട്ടയം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ റജിസ്റ്റർ ചെയ്തിരിക്കണം.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ മജിസ്റ്റിക്, മരിയ മോണ്ടിസോറി, ഗാബിസ്, പായൽകുളങ്ങര, കരൂർ, അയ്യൻകോയിക്കൽ, അയ്യൻ കോയിക്കൽ വെസ്റ്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
പുന്നപ്ര ∙ മജസ്റ്റിക്, ഡൈനാമിക്, നെക്സ്റ്റ് കാർട്ടൂൺ, സോളർ ബയോഫ്യുവൽ, ഫ്രണ്ട്സ് പോളിമർ, ജെ ടെക്ക്, മാർക്സ് പ്ലാസ്റ്റിക്, എൻജിനീയറിങ് കോളജ്, വെള്ളാപ്പള്ളി, പതാരി പറമ്പ്, ശാസ്താ, ഐക്കര, വെളിന്തറ, വില്ലേജ്, സെന്റ് ഗ്രിഗോറിയസ്, പുന്നപ്ര മാർക്കറ്റ്, സിആർപി ഐസ്, സിയാന, ഹരിജ കോളനി, കാർമൽ പോളിടെക്നിക്, കാർമൽ എൻജിനീയറിങ് കോളജ്, കപ്പക്കട എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ കൈചൂണ്ടി, പൂക്കുഞ്ഞ്, ആശ്രമം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ ∙ ടൗൺ സെക്ഷനിൽ ടൗൺ ഹാൾ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.