
മാതാപിതാക്കളടക്കം കുടുംബത്തിലെ 9 പേരെ നഷ്ടപ്പെട്ട വേദനകളെ തോൽപിച്ച് വിജയഹാനി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളടക്കം കുടുംബത്തിലെ 9 പേരെ നഷ്ടപ്പെട്ട കെ. മുഹമ്മദ് ഹാനിക്ക് എസ്എസ്എൽസി പരീക്ഷയിൽ വിജയം. മാതാപിതാക്കളായ ജാഫിറലി, റംലത്ത്, സഹോജരി റിത റസ്ല, കുഞ്ഞനിയൻ അമീൻ എന്നിവരെല്ലാം നഷ്ടപ്പെട്ട ഹാനി മറക്കാനാകാത്ത വേദനകൾക്കിടയിലും പൊരുതിനേടിയ വിജയം നാടിനാകെ അഭിമാനമായി. വെള്ളാർമല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഹാനി മനക്കരുത്ത് കൈവിടാതെ പരീക്ഷയെഴുതിയപ്പോൾ വിജയം കൂട്ടായെത്തി. ബന്ധുക്കൾക്കൊപ്പം കാപ്പംകൊല്ലി പാലവയലിലെ വാടകവീട്ടിലാണു ഹാനിയുടെ താമസം.