പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തന് സമ്മാനിച്ച സ്വര്‍ണവള മോഷ്ടിച്ച സംഭവത്തില്‍ ഭണ്ഡാരം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ജീവനക്കാരന് അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് 10.95 ഗ്രാം വരുന്ന സ്വര്‍ണവള സോപാനത്തിലെ ഭണ്ഡാരത്തില് ഒരു ഭക്തന് സമര്‍പ്പിച്ചത്. എന്നാല്‍ കണക്കെടുത്തപ്പോള്‍ ഈ വള എത്തിയിട്ടില്ലെന്ന് മനസിലാകുകയായിരുന്നു.
തുടര്‍ന്ന് വിജിലന്‍സ് എസ്.ഐ ബിജുവിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. കണ്‍വെയര്‍ബെല്‍റ്റ് വഴി സോപാനത്തുനിന്ന് താഴത്തെ ഭണ്ഡാരത്തിലേക്ക് വന്ന വള റെജികുമാര്‍ മാലിന്യത്തിലേക്ക് തട്ടിയിടുന്നതും പിന്നീട് എടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
പിന്നാലെ ഭണ്ഡാരം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന, വാസുദേവപുരം ക്ഷേത്രത്തിലെ തളി ജീവനക്കാരന് റെജികുമാര്‍ ദേവസ്വം വിജിലന്‍സിന്റെ പിടിയിലാകുകയായിരുന്നു. വിജിലന്‍സ് സംഘം ഇയാളുടെ മുറി പരിശോധിച്ചപ്പോള്‍ തലയണയ്ക്ക് അടിയില്‍നിന്ന് വള കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്. പിന്നാലെ കേസെടുത്ത് പമ്പ പോലീസിന് കൈമാറി.
The post ശബരിമലയിലെ സ്വര്‍ണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരന് അറസ്റ്റില്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]