സ്വന്തം ലേഖിക
തൃശ്ശൂര്‍: അത്താണിയിലെ ഫെഡറല്‍ ബാങ്കിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിന്റെ മോഷണശ്രമം.
ബാങ്ക് കൊള്ളയടിക്കാനായി പോകുന്നു എന്നറിയിച്ച ശേഷം യുവാവ് ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചത് ആശങ്കയുണര്‍ത്തി.
ജീവനക്കാരും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലാണ് അക്രമിയെ പിടികൂടിയത്.
വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റായ ലിജോ ചിരിയങ്കണ്ടത്ത് എന്ന യുവാവാണ് ബാങ്കിനുള്ളില്‍ അതിക്രമിച്ച് കടന്ന് ഭീതി പടര്‍ത്തിയത്. ഇയാളെ വടക്കാഞ്ചേരി പൊലീസ് എത്തി അറസ്റ്റ് ചെയ്ത് മാറ്റി.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവമുണ്ടായത്. സാമ്പത്തിക പ്രശ്നം മൂലമാണ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. ഇയാള്‍ മാനസികമായി വെല്ലുവിളി നേരിടുന്നതായും സംശയമുണ്ട്.
The post കൊള്ളയടിക്കുമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചു; ബാങ്കിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]