അതിർത്തി കടക്കാൻ ശ്രമം; പാക്ക് ജവാനെ രാജസ്ഥാൻ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് പിടികൂടി ?
ന്യൂഡൽഹി∙ രാജസ്ഥാൻ അതിർത്തിയിൽ നിന്ന് പാക്ക് ജവാനെ ബിഎസ്എഫ് പിടികൂടിയെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം.
ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് ഉണ്ടായത്. പാക്ക് ജവാനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
Also Read
പഹൽഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് ജവാനെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയിരുന്നു.
പൂർണം ഷാ എന്ന ജവാനെയാണ്, അതിർത്തി കടന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിട്ടുകിട്ടാനുള്ള ചർച്ചകർ നടക്കുന്നതിനിടെയാണ് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

