
വയനാട് ജില്ലയിൽ ഇന്ന് (29-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രചോദനം പദ്ധതിയിലേക്ക് അപേക്ഷിക്കാം
കൽപറ്റ ∙ സാമൂഹികനീതി വകുപ്പ് ഭൗതിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന തൊഴിൽ പരിശീലനം, നൈപുണി വികസനത്തിനായി നടപ്പാക്കുന്ന പ്രചോദനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. എൻജിഒ, എൽഎസ്ജിഐ സഹകരണത്തോടെ ഗ്രാന്റ് ഇൻ എയ്ഡ് പ്രോഗ്രാമിലാണു പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ മേയ് 15 ന് അകം ജില്ലാ സാമൂഹികനീതി ഓഫിസിൽ നൽകണം. 04936 205307
എംബിഎ പ്രവേശനം: അഭിമുഖം മേയ് 7ന്
കൽപറ്റ ∙ സഹകരണ വകുപ്പിനു കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) പ്രവേശനത്തിന് മേയ് 7നു രാവിലെ 10 മുതൽ കരണി സഹകരണ പരിശീലന കേന്ദ്രത്തിൽ അഭിമുഖം നടത്തും. 50% മാർക്കിൽ കുറയാത്ത അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. കെ.മാറ്റ്/ സി റ്റ് / ക്യാറ്റ് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് പങ്കെടുക്കാം. 8891151718.
സീറ്റൊഴിവ്
ബത്തേരി∙ ഡോൺബോസ്കോ കോളജിൽ ബിബിഎ, ബിഎസ്ഡബ്ല്യു, ബിഎ ഇംഗ്ലിഷ് ബിസിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിടിടിഎം, പിഎസ്സി ഫിസിയോളജി, വിഷയങ്ങളിൽ 3,5 സെമസ്റ്ററുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വൈദ്യുതി മുടക്കം
പുൽപള്ളി ∙ ഇന്ന് പകൽ 9–3. പുൽപള്ളി ടൗൺ മുതൽ താഴെയങ്ങാടി വരെ.