
കോഴിക്കോട് ജില്ലയിൽ ഇന്ന് (28-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡോക്ടർ, ഫാർമസിസ്റ്റ്
വടകര∙ അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം സായാഹ്ന ഒപി പ്രോജക്ടിൽ ഡോക്ടർ (ഒന്ന്), ഫാർമസിസ്റ്റ് (ഒന്ന്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാളെ യഥാക്രമം 10 നും 11.30 നും മെഡിക്കൽ ഓഫിസർ മുൻപാകെ കൂടിക്കാഴ്ച.
കൂടിക്കാഴ്ച 2ന്
കോഴിക്കോട് ∙ ഉദയം പദ്ധതിയിൽ ഔട്ട് റീച്ച് വർക്കർ (സ്മൈൽ സ്കീം), അക്കൗണ്ടന്റ് ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച മേയ് 2ന് ഉച്ചയ്ക്കു 2.30ന് ചേവായൂർ ഗവ.ത്വക് രോഗ ആശുപത്രി ക്യാംപസിൽ നടക്കും. 9207391138.
ജൈവ കൃഷിക്ക് സർട്ടിഫിക്കേഷൻ
കക്കട്ടിൽ∙ കുന്നുമ്മൽ പഞ്ചായത്ത് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജൈവകൃഷിയിൽ തൽപരരായ കർഷകരുടെ കൃഷിയിടങ്ങൾക്ക് സൗജന്യ ജൈവ സർട്ടിഫിക്കേഷൻ ചെയ്തു കൊടുക്കുന്നു. സർട്ടിഫിക്കേഷൻ ലഭിക്കുന്ന കർഷകർക്ക് പിജിഎസ് ലേബലിൽ അധിക വിലയിൽ ജൈവ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാം. കുന്നുമ്മൽ പഞ്ചായത്തിൽ സ്വന്തം ഭൂമിയുള്ള കർഷകർ 30ന് മുൻപായി നികുതി രസീത് പകർപ്പ്, ആധാർ പകർപ്പ്, റേഷൻ കാർഡ് പകർപ്പ്, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതംകൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം.
ബാലവേദി സംഗമം
വടകര∙ അടക്കാത്തെരു പിആർ നമ്പ്യാർ ലൈസിയത്തിൽ ബാലവേദി സംഗമം മേയ് 3 ന് നടക്കും. യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി രാവിലെ 10 ന് പൊതുവിജ്ഞാനം ക്വിസ് മത്സരം. 7907860684
നിയമിച്ചു
കോടഞ്ചേരി ∙ ഓൾ കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി ) സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയി വേളങ്കോട് ഒലിപ്രക്കാട്ട് റെജി തമ്പിയെ നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അറിയിച്ചു.
മനോരമ ചിത്രരചനാ– സാഹിത്യ ക്യാംപ് നാളെയും 30നും
കൊച്ചുകൂട്ടുകാരേ…നാളെയും മറ്റന്നാളുമാണ് ആ അടിപൊളി ദിവസങ്ങൾ. വിദ്യാർഥികൾക്കായി മലയാള മനോരമ ഒരുക്കുന്ന ചിത്രരചനാ– സാഹിത്യ അവധിക്കാല ക്യാംപ് നാളെയും 30നും നടക്കും. നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ചിത്രരചനാ ക്യാംപ്. 30നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സാഹിത്യ ക്യാംപ്. നിങ്ങൾ അയച്ച എൻട്രികളിൽനിന്ന് വിദഗ്ധസമിതി തിരഞ്ഞെടുത്തവർക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. മലയാള മനോരമയുടെ നടക്കാവ് ഓഫിസിലാണ് ക്യാംപ്. ചിത്രരചനാ ക്യാംപിൽ വരുന്നവർ തങ്ങൾ ചിത്രരചനയ്ക്ക് പതിവായി ഉപയോഗിക്കുന്ന ജലച്ചായമോ ക്രയോൺസോ കയ്യിൽ കരുതണം. രാവിലെ 9.30ന് റജിസ്ട്രേഷൻ തുടങ്ങും
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 8.30 – 5 വരെ കാലിക്കറ്റ് ഗേൾസ്, മുഖദാർ, എൻ.കെ.റോഡ്, ഓഷ്യനിക്, നോർത്ത് പെയർ, ഫെറാരി അപ്പാർട്മെന്റ്, സീക്വീൻ എച്ച്ടി.
∙ 7.30– 2.30 തൂണേരി കടോളി, പേരോട് ടൗൺ, അത്താണി, മുടവയൽ, കാട്ടിൽമുക്ക്, എനവള്ളൂർ, തട്ടാരത്ത്പള്ളി.
∙ 8.30– 5.30 കോടഞ്ചേരി മുല്ല സോപ്പ്, കൈരളി സാൻഡ്, വിജിൽ, വേളംകോട് എന്നീ ട്രാൻസ്ഫോമറുകൾക്കു കീഴിൽ
∙ 8– 5 ചമൽ, കേളൻമൂല.