
തിരുനെൽവേലി: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ഏഴ് മരണം. തിരുനെൽവേലി ദളപതിസമുദ്രത്തിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. തിരുനെൽവേലി ജില്ലയിലെ നംഗുനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തിലായിരുന്നു അപകടം.
അപകടത്തി നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുവരി പാതയിൽ എതിര് ദിശയിലേക്ക് സഞ്ചരിച്ച കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. പരിക്കേറ്റവരെ തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പാർക്ക് ചെയ്ത കാറിനടുത്തേക്ക് നടന്നു, വീണത് ആറടിയോളം താഴ്ചയുള്ള ഓടയിൽ, ടാക്സി ഡ്രൈവറുടെ കയ്യൊടിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]