തൃശൂർ പൂരം കാണാൻ പറ്റിയാൽ എത്താമെന്ന് മുഖ്യമന്ത്രി; പാദം തൊട്ട് അനുഗ്രഹം തേടി തിരുവമ്പാടി ദേവസ്വം അംഗം – വിഡിയോ
തിരുവനന്തപുരം∙ തൃശൂര്‍ പൂരം നടത്തിപ്പില്‍ പിന്തുണ തേടി തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടു. തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്.
സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാലാണു മുഖ്യമന്ത്രി ഇന്നു രാവിലെ ഇവിടെയെത്തിയത്. മുഖ്യമന്ത്രി വാഹനം നിര്‍ത്തി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തന്നെ ഭാരവാഹികള്‍ തൃശൂര്‍ പൂരത്തിന്റെ ബ്രോഷര്‍ കൈമാറി. ഒപ്പം നിന്ന് ഫോട്ടോയെടുത്തു.
ഇതിനിടെ തിരുവമ്പാടി ദേവസ്വത്തിലെ അംഗം മുഖ്യമന്ത്രിയുടെ പാദം തൊട്ട് അനുഗ്രഹം തേടിയത് വേറിട്ട കാഴ്ചയായി.
ദേവസ്വത്തിലെ അംഗമായ വിജയ മേനോനാണ് കാല് തൊട്ട് അനുഗ്രഹം തേടിയത്.
Also Read
നല്ല രീതിയില്‍ പൂരം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ദേവസ്വം പ്രസിഡന്റ് ഡോ.സുന്ദര്‍ മേനോന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. പൂരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു.
പറ്റിയാല്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചതായും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

