
തിരുവനന്തപുരം: ശോഭ സുരേന്ദ്രന്റെ വീടിന് സമീപം നടന്ന ബോംബ് ആക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതുമാണ്. അതിനെ ശക്തമായി അപലപിക്കുന്നുവെന്ന് .ബിജെപി സംസ്ഥാന പ്രസി ഡണ്ട് രാജീവ്ചന്ദ്രശേഖര്‍ പറഞ്ഞു.ഇത്തരം അക്രമങ്ങളിലൂടെ അവരെയോ ബിജെപിയെയോ ഭയപ്പെടുത്താനാവില്ല. അക്രമത്തിന് പിന്നിൽ കോൺഗ്രസുകാരായാലും, സിപിഎമ്മുകാരായാലും, നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് , ആഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു
ക്രമസമാധാനം നിലനിർത്തുകയെന്ന ഭരണഘടനാപരമായ കടമ നിറവേറ്റാൻ പിണറായി വിജയന് പറ്റുന്നില്ലെങ്കിൽ, അതിന് കഴിയുന്ന ഒരു മുഴുവൻ സമയ ആഭ്യന്തര മന്ത്രിയെ അദ്ദേഹം നിയമിക്കണം. സുരക്ഷിതമായും ഭയമില്ലാതെയും ജീവിക്കാനുള്ള മൗലികാവകാശം ഓരോ മലയാളിക്കുമുണ്ട്.സുരക്ഷിത കേരളത്തിലൂടെ മാത്രമേ വികസിത കേരളം സാധ്യമാകൂയെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]