
അസം സ്വദേശിയിൽ നിന്നും ഒരു ലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗർ പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ∙ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് അസം സ്വദേശിയിൽ നിന്നും ഒരു ലക്ഷം രൂപ വില വരുന്ന 3.5 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. അസം നഗൗൺ സ്വദേശിയായ അസദുൽ ഹഖ്(32) നിന്നാണ് ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഈ ബ്രൗൺ ഷുഗർ ഇയാൾ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്നു പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇയാൾ കുറച്ചു നാളായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇതിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം നടത്തി വരികയാണ്.