
‘അജിത്കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ; ഇന്ത്യൻ പ്രസിഡന്റ് പരാതി നൽകിയാലും നടപടിയുണ്ടാവില്ല’: പി.വി.അൻവർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നു മുൻ എംഎൽഎ . മുൻ അനുഭവങ്ങൾ പരിശോധിച്ചാല്‍ എം.ആർ. അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്ന് പറഞ്ഞു.
അജിത്ത് കുമാറിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് താൻ കൈമാറിയ പ്രധാനപ്പെട്ട രേഖകൾ ഒന്നും പരിശോധിക്കപ്പെട്ടിട്ടില്ലെന്നും അൻവർ പറഞ്ഞു. ഡിജിപി എന്നല്ല ഗവർണറോ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെയോ അജിത്ത് കുമാറിനെതിരെ സംസ്ഥാന സർക്കിരിന് പരാതി നൽകിയാൽ പോലും നിലവിലെ സാഹചര്യത്തിൽ നടപടിയുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും അൻവർ പറഞ്ഞു.