
റീൽസിനായി ഡോറിലും ഡിക്കിയിലുമിരുന്ന് യുവാക്കളുടെ അഭ്യാസപ്രകടനം; കാറുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ് – വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര∙ റീൽസ് ചിത്രീകരണത്തിനായി അപകടകരമായ രീതിയിൽ ഓടിച്ച കാറുകൾ കസ്റ്റഡിയിലെടുത്തു. എടച്ചേരി തലായിലാണ് ഇന്നലെ വൈകിട്ട് നാലരയോടെ യുവാക്കൾ അപകടകരമായ യാത്ര നടത്തിയത്. വിവാഹ പാർട്ടി സഞ്ചരിച്ച ആഡംബര കാറുകളിലായിരുന്നു അഭ്യാസപ്രകടനം.
കാറിന്റെ ഡിക്കിയിലും ഡോറിലും ഇരുന്നായിരുന്നു ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള യാത്ര. യാത്രയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനം ഓടിച്ച യുവാക്കൾക്കെതിരെ എടച്ചേരി പൊലീസാണ് കേസെടുത്തത്.