
ഉയരുന്നു റബർവില; മുന്നേറ്റത്തിൽ കുരുമുളകും വെളിച്ചെണ്ണയും, നോക്കാം ഇന്നത്തെ അങ്ങാടി വില | റബർ വില | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Rubber price rises | Coconut oil | Black Pepper | Kerala Commodity | Malayala Manorama Online News
ഉയരുന്നു റബർവില; മുന്നേറ്റത്തിൽ കുരുമുളകും വെളിച്ചെണ്ണയും, നോക്കാം ഇന്നത്തെ അങ്ങാടി വില
Published: March 15 , 2025 10:31 AM IST
1 minute Read
സംസ്ഥാനത്ത് റബർവില വീണ്ടും ഉണർവിന്റെ ട്രാക്കിൽ. ആർഎസ്എസ്-4 വീണ്ടും 200ലേക്ക് അടുക്കുന്നു. ബാങ്കോക്ക് വിപണിയിൽ 204 രൂപയിലാണ് വ്യാപാരം. രാജ്യാന്തരതലത്തിൽ ആവശ്യകത മെച്ചപ്പെട്ടത് വില കൂടാൻ വഴിയൊരുക്കി. ആഭ്യന്തര വിപണിയിൽ സ്റ്റോക്ക് വരവ് കുറഞ്ഞെന്നതും വിലയിൽ പ്രതിഫലിക്കുന്നുണ്ട്. ആഭ്യന്തര-രാജ്യാന്തര വിലകൾ തമ്മിൽ 10 രൂപയിൽ താഴെ അന്തരമാണുള്ളത്.
Image credit: sanse293/iStockPhoto
മികച്ച ഡിമാൻഡിന്റെയും കുറഞ്ഞ സ്റ്റോക്കളവിന്റെയും പശ്ചാത്തലത്തിൽ കുരുമുളക്, വെളിച്ചെണ്ണ വിലകളും മുന്നേറുന്നു. വെളിച്ചെണ്ണവില അനുദിനം റെക്കോർഡ് പുതുക്കുകയാണ്. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില സമ്മർദത്തിലാണ്.
Image: Shutterstock/Karynav
കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചിവിലകൾ സ്ഥിരത പുലർത്തുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala Commodity Prices: Rubber Price Surges, Coconut Oil and Black Pepper Continue to Rise
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-rubber-price mo-business-commodity-price mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-agriculture-coconut 5cq2ctqbb94rcel7h8ih33eeff 6u09ctg20ta4a9830le53lcunl-list