
‘ഭർത്താവുമായി പിണക്കമാണ്, പൂജ വേണം’; ഹണിട്രാപ്പിലൂടെ ജ്യോത്സ്യനിൽ നിന്ന് തട്ടിയെടുത്തത് നാലര പവന്റെ മാലയും പണവും
പാലക്കാട്: ജ്യോത്സ്യനെ വീട്ടിൽ വിളിച്ചുവരുത്തി ഹണിട്രാപ്പിലൂടെ സ്വർണവും പണവും തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. മഞ്ചേരി സ്വദേശി മൈമൂന (44), കുറ്റിപ്പള്ളം സ്വദേശി എസ് ശ്രീജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്, കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്ന സംഭവം. പ്രതികൾ ജ്യോത്സ്യനെ കല്ലാണ്ടിച്ചളളയിലെ വീട്ടിൽ വിളിച്ചുവരുത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മൈമൂനയും മറ്റൊരു യുവാവും ജ്യോത്സ്യന്റെ വീട്ടിലെത്തിയിരുന്നു. ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്ത് പരിഹരിച്ച് തരണമെന്നും മൈമൂന ജ്യോത്സ്യനോട് ആവശ്യപ്പെടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]