
യുഎഇയിൽ ഒരു ദിവസം 85,000 രൂപ സമ്പാദിക്കാൻ കഴിയുന്ന ജോലി; പ്രവാസികൾക്കും അവസരം
ദുബായ്: യുഎഇയിൽ ഫ്രീലാൻസ് ജോലി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. ഒരു ദിവസം 3600 ദിർഹം വരെ (85,000 ഇന്ത്യൻ രൂപ) ഫ്രീലാൻസ് ജോലി ചെയ്യുന്നവർ സമ്പാദിക്കുന്നതായാണ് റിപ്പോർട്ട്. സ്വതന്ത്ര ടാലന്റ് പ്ലാറ്റ്ഫോമായ ഔട്ട്സൈസ്ഡ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാർഡ് പോർട്ട്ഫോളിയോ മാനേജ്മെന്റ്, പ്രോജക്ട് ആൻഡ് പ്രൊഡക്ട് മാനേജ്മെന്റ്, ഡാറ്റ അനലിറ്റിക്സ്, ബിസിനസ് ഡെവലപ്മെന്റ്, റിസ്ക് മാനേജ്മെന്റ് എന്നിവയാണ് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ജോലികൾ. ഈ ജോലികൾക്ക് ദിവസ വേതനം 1,100 ദിർഹം മുതൽ ആരംഭിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]