
ട്രംപിനൊത്ത എതിരാളി, കാനഡയെ ഇനി നയിക്കുക മാർക്ക് കാർണി, പ്രധാനമന്ത്രിയെ തീരുമാനിച്ച് ലിബറൽ പാർട്ടി
ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം ഇനി കാനഡയെ നയിക്കുക മാർക്ക് കാർണി. ലിബറൽ പാർട്ടി ലീഡർഷിപ്പ് വോട്ടിൽ 85.9 ശതമാനം വോട്ടുംനേടിയാണ് 59കാരനായ മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രി പദവിയ്ക്ക് അർഹത നേടിയത്. ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മുൻ ഗവർണറായിരുന്നു കാർണി. മികവാർന്ന ഒരു രാഷ്ട്രീയ പശ്ചാത്തലം പറയാനില്ലാത്തയാളാണ്. ട്രൂഡോയുടെ കീഴിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന ക്രിസ്റ്റ്യ ഫ്രീലാൻഡിനെയാണ് മാർക്ക് കാർണി പരാജയപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]