
കണ്ണൂര്: കണ്ണൂരിൽ മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷഹീൻ യൂസഫ് (26), മുഹമ്മദ് സിജാഹ് (33) എന്നിവരാണ് പിടിയിലായത്. ടി സി ഗേറ്റിലെ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്ന് 17.215 ഗ്രാം മെത്താംഫിറ്റമിൻ, 2.55 കിലോഗ്രാം കഞ്ചാവ്, 93.65 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 35 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായാണ് ഇവർ പിടിയിലായത്. പ്രതികൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിൽ എടുത്തു.
കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇസ്പെക്ടർമാരായ സന്തോഷ് തൂനോളി, അബ്ദുൾ നാസർ ആർ പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ വിനോദ് കുമാർ എം സി, സുഹൈൽ പി പി, ജലീഷ് പി, ഉമേഷ് കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർമാരായ അജിത് സി, ഇസ്മായിൽ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിൻ വി വി, ഫസൽ കെ ടി, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]