
മാർപാപ്പയുടെ
ചികിത്സ തുടരുന്നു
റോം: ഗുരുതരാവസ്ഥയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ തിരിച്ചുവരവിനായി ചികിത്സകളും പ്രാർത്ഥനയും തുടരുന്നു. ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ നില തൃപ്തികരമായിരുന്നെന്നും വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്നും വത്തിക്കാൻ അറിയിച്ചു. ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനവും തൃപ്തികരമാണെങ്കിലും അദ്ദേഹം ഇതേവരെ അപകടനില തരണം ചെയ്തിട്ടില്ല. ഇടയ്ക്കുണ്ടാകുന്ന കടുത്ത ശ്വാസതടസം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പയ്ക്ക് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ കണ്ടെത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]