തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മെഡിക്കല്‍ കോളജുകളില്‍ നടപ്പാക്കിയ ട്രയാജ് സംവിധാനം കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം കൂടിയ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കിയത്..
അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് രോഗത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിര്‍ണയിക്കുന്ന രീതിയാണ് ട്രയാജ് സംവിധാനം. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ ജില്ലാ ആശുപത്രികളിലും ട്രയാജ് നടപ്പാക്കും.
നിലവിലുളള സ്റ്റാഫ് പാറ്റേണ്‍ പുനക്രമീകരിച്ചാണ് ട്രയാജ് വ്യാപകമാക്കുന്നത്. രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഗ്രീന്‍, യെല്ലോ, റെഡ് എന്നീ മൂന്ന് കാറ്റഗറികളാക്കി രോഗികളെ തരം തിരിക്കും.
ശേഷം ഹൗസ് സര്‍ജന്‍സിന്റെ നേതൃത്വത്തില്‍ ഇവരെ പ്രാഥമിക പരിശോധനക്ക് വിധേയമാക്കും. മൂന്ന് കാറ്റഗറിയില്‍ ഏതിലാണ് രോഗി ഉള്‍പ്പെടുക എന്ന് ഹൗസ് സര്‍ജന്‍സ് അല്ലെങ്കില്‍ മുതിര് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തിയതിന് ശേഷമേ ഇവരെ ഡോക്ടറുടെ അടുത്ത് അയയ്ക്കുകയുള്ളൂ.
ട്രയാജ് സംവിധാനം നടപ്പാക്കിയാല്‍ രോഗികളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം കുറയ്ക്കാമെന്ന് ആരോഗ്യവകുപ്പിന്റെ നിഗമനം. The post ‘ട്രയാജ്’ സംവിധാനം കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങി ആരോഗ്യവകുപ്പ് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

