
ചില മനുഷ്യർക്ക് എങ്ങനെയാണ്, എപ്പോഴാണ് ഭാഗ്യം തെളിയുക എന്ന് പറയാനാവില്ല അല്ലേ? ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായിട്ടാണ് ലോട്ടറി അടിക്കുന്നതിനെ കണക്കാക്കുന്നത്. പ്രതീക്ഷിക്കാത്ത നേരത്ത് കൈവരുന്ന അത്തരം ഭാഗ്യങ്ങൾ ചിലപ്പോൾ ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട്. ഒറ്റ ദിവസം കൊണ്ടൊക്കെ ആയിരിക്കാം ആളുകൾ കോടീശ്വരന്മാരായി മാറുന്നത്. അത്തരം ഒരുപാടുപേരെ നാം കണ്ടിട്ടുണ്ടാവും. അതുപോലെ തന്നെയാണ് വെർജീനിയയിൽ നിന്നുള്ള കെല്ലി ലിൻഡ്സെയുടെ കാര്യത്തിലും സംഭവിച്ചത്.
ആദ്യം വളരെ നിരാശയായിട്ടാണ് അവൾ ലോട്ടറി വിൽക്കുന്ന കടയിൽ നിന്നും പുറത്തിറങ്ങിയത്. എന്നാൽ, അധികം വൈകാതെ തന്നെ ആ നിരാശ ഒരു വലിയ സന്തോഷത്തിന് വഴി തെളിയിക്കുകയായിരുന്നു. കരോൾട്ടണിൽ നിന്നുള്ള കെല്ലി ഒരു ലോക്കൽ സ്റ്റോറിൽ ചെന്ന് ഒരു പ്രത്യേക ലോട്ടറി ടിക്കറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ, അതിന് പകരം ഒരു മണി ബ്ലിറ്റ്സ് സ്ക്രാച്ച് ഓഫ് ആണ് അവൾക്ക് കടയിൽ നിന്നും കൊടുത്തത്.
ഇത് അവളെ ആകെ നിരാശയിലാക്കി. എന്നാൽ, പാർക്കിംഗിലെത്തി അത് സ്ക്രാച്ച് ചെയ്തതോടെ അവൾ തന്നെ ഞെട്ടിപ്പോയി. $2 മില്ല്യൺ (ഏകദേശം 17 കോടി ഇന്ത്യൻ രൂപ വരും) ആണ് അവൾക്ക് അതിലൂടെ സമ്മാനമായി ലഭിച്ചത്. ടാക്സും കഴിച്ച് 10 കോടി രൂപയാണ് അവൾക്ക് കിട്ടുക. ഒറ്റത്തവണയായി സമ്മാനത്തുക സ്വീകരിക്കാനാണ് അവൾ തീരുമാനിച്ചത്.
എന്തായാലും, ആദ്യം തന്റെ ഇഷ്ട നമ്പർ കിട്ടാത്തതിൽ കടുത്ത നിരാശ അനുഭവപ്പെട്ടെങ്കിലും പിന്നീട് അവൾക്ക് ലോട്ടറി അടിച്ചതിൽ സന്തോഷം തോന്നി. എന്നാൽ, ഇപ്പോഴും സംഭവിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് കെല്ലി പറയുന്നത്.
മാസം അച്ഛൻ ശമ്പളത്തിന്റെ 40% തരും, പക്ഷേ ഐഐടിയിൽ പ്രവേശനം നേടണം, വൈറലായി യുവാവിന്റെ പോസ്റ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]