
.news-body p a {width: auto;float: none;}
സുന്ദരിയായ പെൺകുട്ടിയെ അല്ലെങ്കിൽ ആൺകുട്ടിയെ കാണുമ്പോൾ അവരുടെ സൗന്ദര്യം ആസ്വദിക്കുന്നവരേറെയാണ്. ഒറ്റനോട്ടത്തിൽ തന്നെ വശ്യമായ സൗന്ദര്യത്തിൽ വീണുപോകാറുമുണ്ട്. ചിലർ വെറുതെ നോക്കിക്കൊണ്ടിരിക്കും. എന്നാൽ വേറെ ചിലർ ആ വ്യക്തിയെ പോയി ശല്യം ചെയ്യും.
എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യക്കാരനായ യുവാവ് ചെയ്തൊരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്താണ് കാര്യമെന്നല്ലേ? നിങ്ങൾ സുന്ദരിയാണെന്ന് ഒരു യുവതിയോട് പറഞ്ഞതാണ് സംഭവം. അതിലെന്താണ് ഇത്രവലിയ കാര്യമെന്നല്ലേ ചിന്തിക്കുന്നത്.
സുഹൃത്തുക്കൾക്കൊപ്പം ഷവർമ വാങ്ങാനെത്തിയതാണ് ഈ യുവതി. അപ്പോഴാണ് യുവാവ് യുവതിയെ കാണുന്നത്. അതിനുശേഷം ആ യുവതി ഒറ്റയ്ക്ക് ഇരിക്കുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മാന്യമായ രീതിയിൽ പോയി സംസാരിക്കാൻ തീരുമാനിച്ചു.
നടന്നു വരുമ്പോൾ കണ്ടിരുന്നെന്നും, നിങ്ങൾ സുന്ദരിയാണെന്നും യുവാവ് യുവതിയോട് പറഞ്ഞു. അതുകേട്ടതും യുവതി നന്ദി പറഞ്ഞു. അതിനുശേഷം ഒന്നും ആവശ്യപ്പെടുകയോ പറയുകയോ ചെയ്യാതെ യുവാവ് അവിടെ നിന്ന് തിരിച്ചുപോരുകയും ചെയ്തു. ഇക്കാര്യം യുവാവ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
വളരെപ്പെട്ടെന്ന് തന്നെ ഇക്കാര്യം സോഷ്യൽ മീഡിയയിൽ വൈറലായി. മനസിൽ തോന്നിയൊരു കാര്യം മറ്റൊരാൾക്ക് അൺകംഫർട്ടബിൾ ആയി തോന്നാത്ത രീതിയിൽ അവതരിപ്പിച്ചതിന് നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
‘സത്യസന്ധമായി തോന്നിയൊരു കാര്യം. മര്യാദയോടെ പോയി പറഞ്ഞു. കോൺടാക്ട് നമ്പർ പോലും ചോദിക്കാതെ, അവരെ അസ്വസ്ഥയാക്കാതെ തിരിച്ചുപോന്നു. വളരെ നല്ല കാര്യം.’- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]